ഗ്രഹണനേരം സൂര്യനെ നോക്കാമോ?

  ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞപ്പോള്‍ അതിനെ അന്ധവിശ്വാസമെന്ന് കളിയാക്കാനാണ് കുട്ടികള്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, ഇതു കണ്ണിനു ദോഷം ചെയ്യുമെന്ന് ആധുനികശാസ്ത്രം പറയുന്നു.

   ഗ്രഹണസമയത്തെന്നു മാത്രമല്ല എപ്പോള്‍ സൂര്യനെ നേരിട്ടുനോക്കിയാലും കണ്ണില്‍ പതിയുന്ന സൂര്യപ്രതിബിംബത്തിന് കണ്ണിന്റെ റെറ്റിനയ്ക്ക് പോള്ളലേല്‍പ്പിക്കുവാന്‍ തക്ക ചൂടുണ്ട്. സാധാരണ നേരത്ത് സൂര്യനുനേരെ നോക്കാന്‍ തുടങ്ങുമ്പോള്‍ പ്രകാശത്തിന്റെ തീവ്രത കാരണം കണ്ണിലെ കൃഷ്ണമണി അടഞ്ഞുപോകും. ഇതുകാരണം കണ്ണില്‍ പൊള്ളലേല്‍ക്കുന്നത് ഒരു പരിധിവരെ തടയാനാകും. എന്നാല്‍ ഗ്രഹണസമയത്ത് സൂര്യന്റെ നല്ലോരുഭാഗത്തെ ചന്ദ്രന്‍ മറയ്ക്കുന്നുണ്ട്. ഇതുകാരണം സൂര്യപ്രകാശത്തിന്റെ തീവ്രത കുറയും. അതിനാല്‍ കൃഷ്ണമണി ഏറെകുറെ പൂര്‍ണ്ണമായി തുറന്നിരിക്കുകയാണ് പതിവ്. പക്ഷേ സൂര്യന്റെ ചെറിയൊരംശമെങ്കിലും കണ്ണില്‍പെട്ടാല്‍ പ്രകാശം കണ്ണിലേക്ക് കയറും. അതുവഴി രൂക്ഷമായ പൊള്ളലേല്‍ക്കുകയും ചെയ്യും. ഗ്രഹണസമയത്തെ സൂര്യന്റെ രശ്മിക്കുപോലും പൂര്‍ണ്ണസൂര്യബിംബത്തിന്റെ അത്രയും തന്നെ ചൂട് ഉണ്ടായിരിക്കുമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

  ഇതുകൊണ്ടാണ് ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് പറയുന്നത്    

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.