സൂര്യാദിഗ്രഹങ്ങളുടെ വിവരണം


സൂര്യാദിഗ്രഹങ്ങളുടെ വിവരണം

    മേടം തുടങ്ങിയുള്ള രാശികളെ വിവരിച്ചതുപോലെ സൂര്യന്‍ തുടങ്ങിയുള്ള ഗ്രഹങ്ങളുടേയും ഒരു വിവരണം താഴെ ചേര്‍ക്കുന്നു.

   സൂര്യന്‍ :- പ്രതാപിയും നീളം കുറഞ്ഞും വണ്ണംകൂടിയുമുള്ള ശരീരത്തോടുകൂടിയവനും, കറുപ്പും ചുവപ്പുമായ നിറമുള്ളവനും, തേനിന്റെ നിറംപോലുള്ള കണ്ണുകളോട് കൂടിയവനായും, പിത്തപ്രകൃതിയും, തലമുടി കുറഞ്ഞവനും, സത്വഗുണത്തോടുകൂടിയവനുമാകുന്നു.

   ചന്ദ്രന്‍ :- സദ്വിഷയങ്ങളെ വാദിക്കുന്നവനും, കഠിനവാക്കുകളെ പറയാത്തവനും, വിവേകമുള്ളവനും, മനോഹരമായ ശരീരത്തോടുകൂടിയവനും, വെളുത്ത നിറത്തോടുകൂടിയവനും, ബുദ്ധിമാനും, ഒതുങ്ങി ഉരുണ്ടിരിക്കുന്ന ദേഹത്തോടുകൂടിയവനും, സഞ്ചാരശീലനും, കഫവാത പ്രകൃതിയോടുകൂടിയവനുമാകുന്നു.

   കുജന്‍ :- ക്രൂരദൃഷ്ടിയുള്ളവനും, യൗവ്വനയുക്തനും,  പുരേംഗിതജ്ഞനും, പിത്തപ്രകൃതിയും, മനസ്സിന് ഉറപ്പില്ലാത്തവനും, കൃശമദ്ധ്യദേഹമുള്ളവനും, ചുവപ്പുനിറത്തോടുകൂടിയവനും സുന്ദരനും, പ്രതാപശാലിയും, കാമശീലമുള്ളവനും, തമോഗുണപ്രധാനിയുമാകുന്നു.

   ബുധന്‍ :- കറുകനാമ്പിന്റെ നിറംപോലുള്ള നിറത്തോടുകൂടിയവനും, വ്യക്തമായി സംസാരിക്കുന്നവനും, ചടച്ച ശരീരമുള്ളവനും, രജോഗുണപ്രധാനിയും, കഥകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നവനും, ഹാസ്യപ്രിയനും പലവിധ വേഷവിധാനങ്ങളോടുകൂടിയവനും, വാതപിത്തകഫപ്രകൃതിയും, പ്രതാപവാനും, വിദ്വാനും ആകുന്നു.

  വ്യാഴം :- ഉയര്‍ന്നിരിക്കുന്ന വയറോടുകൂടിയവനും, തടിച്ചും മഞ്ഞവര്‍ണ്ണവും ഉള്ള ശരീരത്തോടുകൂടിയവനും, കഫപ്രകൃതിയും, സകലഗുണസമ്പൂര്‍ണ്ണനും, എല്ലാ ശാസ്ത്രങ്ങളെയും വിധിക്കുന്നതിന് അര്‍ഹനും, കണ്ണും തലമുടിയും ചുവന്നിരിക്കുന്നവനും, സത്വഗുണപ്രധാനിയും, ബുദ്ധിക്കു ഏറ്റവും ചാതുര്യമുള്ളവനും , ആലവട്ടം കട മുതലായ രാജചിഹ്നങ്ങളോട് കൂടി സഞ്ചരിക്കുന്നവനും, ശ്രീമാനും ആകുന്നു.

  ശുക്രന്‍ :- കരുത്തും ചുരുണ്ടും ഇരിക്കുന്ന തലമുടി ഉള്ളവനും, കരുത്തും മിനിപ്പുള്ളതും സൗന്ദര്യയുക്തവുമായ ദേഹത്തോടുകൂടിയവനും, വണ്ണത്തിനൊത്ത നീളവും നീളത്തിനൊത്ത വണ്ണവും ഉള്ളവനും, കണ്ണുകള്‍ക്ക്‌ ഭംഗിയുള്ളവനും, കാമശീലനും, വാതവും കഫവും ഏറിയിരിക്കുന്നവനും, രജോഗുണപ്രധാനിയും നല്ലവണ്ണം ശരീരത്തെ അലങ്കരിക്കുന്നവനും സുഖവും ബലവും ഗുണവും ഉള്ളവനും ആകുന്നു.

   ശനി :- അംഗങ്ങള്‍ക്കും രോമങ്ങള്‍ക്കും കാഠിന്യമുള്ളവനും, കറുകയിലയുടെ നിറമുള്ളവനും, കഫവാത പ്രകൃതിയും, തടിച്ചപല്ലുകളോടുകൂടിയവനും, കണ്ണുകള്‍ക്ക്‌ ചുവപ്പുള്ളവനും, തമോഗുണയുതനും, മന്ദബുദ്ധിയും, മടിയനും, യോജിപ്പുപോലുള്ള വണ്ണവും നീളവും ഉള്ളവനും ആകുന്നു.

 ഗ്രഹങ്ങളുടെ അംശകഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.