ഉഷ്ണശിഖ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


ഉഷ്ണശിഖ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

   അശ്വതി ആരംഭം മുതല്‍ ഏഴരനാഴിക   കഴിഞ്ഞു, പിന്നീട് ഏഴരനാഴിക കഴിവോളവും; ഭരണി അമ്പത്തിയഞ്ച് നാഴിക കഴിഞ്ഞ് ശിഷ്ടം അഞ്ചു നാഴികയും; കാര്‍ത്തികയില്‍ ആരംഭം മുതല്‍ ഇരുപത്തൊന്നു നാഴിക കഴിഞ്ഞ് ഒമ്പത് നാഴികയും ഉഷ്ണശിഖാദോഷമാണ്. ഇതേവിധം രോഹിണിമുതല്‍ മുമ്മൂന്നു നാളുകള്‍ക്ക് ഉഷ്ണശിഖാദോഷം കണക്കാക്കണം. ഇത് ചോതി നക്ഷത്രം വരെയുള്ള ക്രമം. വിശാഖം മുതല്‍ ക്രമം മാറുന്നുണ്ട്. വിശാഖം ആരംഭം മുതല്‍ എട്ടുനാഴിക ഉഷ്ണകാലം. അനിഴത്തിന് അമ്പത്തിരണ്ട് നാഴിക കഴിഞ്ഞ് അവസാനത്തെ എട്ടുനാഴിക ഉഷ്ണശിഖ. തൃക്കേട്ടയില്‍ ഇരുപത് നാഴിക കഴിഞ്ഞ് പത്തു നാഴിക ഉഷ്ണശിഖാദോഷം. മൂലം മുതല്‍ വീണ്ടും ഇതേവിധം മുമ്മൂന്നു നാളുകള്‍ക്കു രേവതി വരെ കണക്കാക്കുക. ഇതിന്


അശ്വീയാമദ്വിതീയാം ശരമിതഘടികാ
യാമ്യഭേന്ത്യേനവസ്യുര്‍
നാട്യോ ദ്വാവിംശദാദ്യാശിഖിനി പവനഭാ
ന്തം തഥാത്രിത്രിരേവം
ശൂര്‍പ്പാസ്യാദ്യേഷു നാട്യോവസുമിതഘടികാ
മൈത്യഭാന്ത്യേ ദശസ്യുര്‍
നാട്യോധശക്രഭാര്‍ദ്ധാല്‍ പുനരപിരൃതെ
സ്ത്രീത്രിരേവം തഥോഷ്ണം.

ഇപ്രകാരം ശാസ്ത്രവിധി

ഇതുതന്നെ മലയാളം ഭാഷയില്‍

ഏഴരചെന്നാലേഴരദോഷം അമ്പതുമഞ്ചും കഴിഞ്ഞൊ രഞ്ചു പുനഃ
ഇരുപതുമൊന്നും ചെന്നാലൊമ്പത് മുമ്മൂന്നു നാളിലുഷ്ണശിഖാ
പതിനഞ്ചിലുമീവണ്ണം ശൂര്‍പ്പാദികള്‍ പന്തിരണ്ടിലും ക്രമശഃ
ആദിയിലെട്ടുമൊടുക്കത്തെട്ടും വിംശതികഴിഞ്ഞു ദശഘടികാ.

എന്നീപ്രകാരവും ശാസ്ത്രവിധിയുണ്ട്.

  ഈ ഉഷ്ണശിഖാ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും ഒഴിവാക്കണം. ഓരോ നാളിനും പറഞ്ഞ ഉഷ്ണശിഖാസമയം ഒഴിവാക്കി ബാക്കിവരുന്ന സമയം സ്വീകരിക്കണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം വിശാഖം തിരുവോണം പൂരോരുട്ടാതി നക്ഷത്രങ്ങളുടെ ആദ്യാപാദാംശകം വരുന്നത് രാശ്യാന്തസ്പര്‍ശിയാകയാല്‍ ഈ നാളുകളുടെ രണ്ടാമത്തെ നാളുകള്‍ക്ക് അവസാനം ഉഷ്ണശിഖാദോഷം ഇരിക്കുക കൊണ്ടും രാശിസന്ധിയിങ്കല്‍  ഉഷ്ണശിഖാബാധകമായിവരും. അങ്ങിനെ വരുന്ന രാശിയില്‍ ഉഷ്ണശിഖാബന്ധമുള്ള ദ്രേക്കാണഭാഗം ഒഴിവാക്കി ശിഷ്ടം ഭാഗം മുഹൂര്‍ത്തത്തിന് സ്വീകരിക്കാമെന്നുണ്ട്.

ലഗ്നസ്യാദൗ ദോഷഹീനെ തദന്ത്യേ
ഭാദ്രേന്ദ്രാണീ മാധവോഷ്ണായദീസ്യാല്‍
തദ്രേക്കാണം വര്‍ജ്ജയിത്വാതുലഗ്നം
ഗ്രാഹ്യം പ്രാഹുഃ പണ്ഡിതാഃ കേചിദേവം.


ഇങ്ങനെ ശാസ്ത്രമുണ്ട്.

  മൂലം നക്ഷത്രം ഇവിടെ പറയാതിരുന്നത് തൃക്കേട്ടാന്ത്യം ഗണ്ഡാന്തദോഷമുള്ളതുകൊണ്ട് ഈ സമയം മുഹൂര്‍ത്തം വരാനിടയില്ലെന്നുള്ളതുകൊണ്ടാണ്. "യദ്രാശ്യന്തെ സ്ഥിതാവുഷ്ണ വിഷൗമാന്ദിശ്ചതം ത്യജേല്‍" എന്ന വിധിപ്രകാരം രാശ്യാന്തത്തിങ്കല്‍ മറ്റൊരു നക്ഷത്രത്തില്‍ ഉഷ്ണശിഖാബന്ധമുണ്ടായിവന്നാലും ആ രാശി മുഴുവന്‍ വര്‍ജ്ജിക്കണമെന്നു ആചാരമുണ്ട്.

വിഷം (വിഷകാലം) :-മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.