ദഗ്ധയോഗം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
അശുഭയോഗം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
"താരവാരയോഗത്തെ" ആശുഭയോഗമെന്ന് പറയുന്നു. ഭരണിയും ഞായറും, ചിത്രയും തിങ്കളും, ഉത്രാടവും ചൊവ്വയും, അവിട്ടവും ബുധനും, തൃക്കേട്ടയും വ്യാഴവും, പൂരാടവും വെള്ളിയും, രേവതിയും ശനിയും ഇങ്ങനെ കൂടി വന്നാല്‍ ആശുഭയോഗമാണ്. ശരിക്കുപറഞ്ഞാല്‍ മൃത്യുയോഗലക്ഷണം തന്നെ നക്ഷത്രങ്ങള്‍ മാറിയെന്നു മാത്രമേയുള്ളൂ. ഇത് പ്രത്യേക യോഗമായി തന്നെ ആചാര്യന്മാര്‍ വിധിച്ചിരിക്കുന്നു. ഈ യോഗവും ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്യമാണ്. എന്നാല്‍ മൂന്നേമുക്കാല്‍ നാഴിക ഒഴിവാക്കി ശിഷ്ടം സ്വീകരിക്കാമെന്ന് തന്നെയാണ് അഭിപ്രായം.
ഭരണീചിത്തിരോത്രാട ധനിഷ്ടഞ്ചെന്ദ്രതാരകാ
പൂരാടം രേവതീയുക്താ രവിവാരാദിവാസരാഃ
തിഥിവാരര്‍ക്ഷയോഗാണാം ഫലമര്‍ക്കോദയാദിതഃ
അര്‍ദ്ധയാമാല്‍ പുരംനാസ്തിശുഭം വാച്യംശുഭംചയത്
എന്ന് ശാസ്ത്രവിധി.
ഗണ്ഡാന്തം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.