അഗ്നിഷ്ടോമീയം പശും ആലഭേത സ്വർഗ്ഗകാമഃ
പശുനാ യജേത ചിത്രയാ യജേത
--------------------
തുടങ്ങിയ പൂർവ്വമീമാംസാ ശ്രുതികൾ ഇതിന് പ്രമാണമാണ്.
മനുസ്മൃതി മൂന്നാം അദ്ധ്യായത്തിൽ ഇങ്ങനെ പറയുന്നു
1. എള്ള്, നെല്ല്, യവം, ഉഴുന്ന്, ജലം, മൂലം, ഫലം ഇവയിൽ ഏതുകൊണ്ടെങ്കിലും യഥാശാസ്ത്രം തർപ്പണം ചെയ്‌താൽ പിതൃക്കൾക്ക് ഒരു മാസത്തേയ്ക്ക് തൃപ്തി കൈവരും.
2. പാഠീനം (ആയിരം പല്ലി) എന്ന മീനിന്റെ മാംസംകൊണ്ട് രണ്ട് മാസവും മാനിറച്ചികൊണ്ട് മൂന്നുമാസവും, ആട്ടിറച്ചികൊണ്ട് നാലുമാസവും, പക്ഷിമാംസം കൊണ്ട് അഞ്ച് മാസവും തൃപ്തി കൈവരും
3. കോലാടിൻ മാംസംകൊണ്ട് ആറുമാസവും പൃഷധം എന്ന പുല്ലിന്റെ മാംസംകൊണ്ട് ഏഴ് മാസവും, ഏണം എന്ന മാനിന്റെ മാംസംകൊണ്ട് എട്ട് മാസവും രുരു മാംസംകൊണ്ട് ഒമ്പതുമാസവും തൃപ്തികൈവരും.
4. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ മാംസത്താൽ പത്ത്മാസവും മുയൽ, ആമ എന്നിവയുടെ മാംസംകൊണ്ട് പതിനൊന്ന് മാസവും തൃപ്തികൈവരും.
5. പശുവിൻപാൽ കൊണ്ടും അതുപയോഗിച്ചുണ്ടാക്കുന്ന പായസാദികളെക്കൊണ്ടും വാർധ്രീണസം എന്ന മുട്ടനാടിന്റെ മാംസംകൊണ്ടും പന്ത്രണ്ട് മാസത്തെ തൃപ്‌തികൈവരും.
6. കാലശാകം എന്ന സസ്യത്താലും മഹാശൽകം എന്ന മത്സ്യം കൊണ്ടും കണ്ടാമൃഗം ചുവന്ന ആട് എന്നിവയുടെ മാംസം കൊണ്ടും തേൻ വരിനെല്ല് എന്നിവയാലും അന്തകാലത്തേയ്ക്ക് തൃപ്തികൈവരും.
ഇനി മനുസ്മൃതി അഞ്ചാം അധ്യായം നോക്കുക
1. മന്ത്രം ജപിച്ച് പ്രോക്ഷണം ചെയ്തിട്ട് യജ്ഞത്തിൽ ഹവനം ചെയ്യപ്പെട്ട പശ്വാദികളുടെ മാംസം ബ്രാഹ്മണർക്ക് കഴിക്കാം. മറ്റാഹാരം കിട്ടാതെ പ്രാണസംശയം വരുമ്പോഴും രോഗത്തിനുള്ള ഔഷധം എന്ന നിലയിലും മാംസം കഴിക്കാം.
2. സൃഷ്ടികർത്താവ് സ്ഥാവരജംഗമങ്ങളായ സകലത്തെയും പ്രാണന്റെ ഭക്ഷണമായി കല്പിച്ചിരിക്കുന്നു.
3. ദിവസവും ഭക്ഷ്യയോഗ്യങ്ങളായ ജീവികളെ ഭക്ഷിയ്ക്കുന്നവന് ദോഷമുണ്ടാവുന്നില്ല. എന്തെന്നാൽ ഭക്ഷ്യങ്ങളെയും ഭക്ഷിയ്ക്കുന്നവരെയും സൃഷ്ടിച്ചത് ബ്രഹ്‌മാവ് തന്നെയാണ്.
4. യജ്ഞത്തിനുവേണ്ടി വിധിപ്രകാരം തയ്യാറാക്കിയ മാംസം ഭുജിയ്ക്കുന്നത് ദേവന്മാരെ സംബന്ധിച്ച വിധിയാണ്. അതിന് വിപരീതമായി സ്വന്തം ആവശ്യത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത് രാക്ഷസനെയുമാണ്.
5. ശാസ്താനുസാരം ശ്രാദ്ധത്തിനോ ദേവയജനത്തിനോ ഉപയോഗിച്ച മാംസം ഭുജിച്ചില്ലെങ്കിൽ അവൻ ഇരുപത്തിഒന്ന് ജനം മൃഗമായി ജനിക്കുന്നു.
6. ജീവിതത്തിൽ ഒരിക്കൽ പോലും മാംസം ഭക്ഷിച്ചില്ലെങ്കിൽ അശ്വമേധം നടത്തിയാലുള്ള പുണ്യം ഉണ്ടത്രെ.