കൗളശ്രാദ്ധം എന്നൊന്നുണ്ട്. അത് വീരഭാവം കൈവരിച്ച സാധകനുവേണ്ടിയുള്ളതാണ്. എന്നാൽ ദിവ്യഭാവം കൈവരിച്ച യോഗിയെ സംബന്ധിച്ചിടത്തോളം ഒരു ശ്രാദ്ധത്തിന്റെയും ആവശ്യമില്ല. വീരസാധകന്റെ മൃതശരീരം മന്ത്രസംസ്കാരത്തോടെ ദഹിപ്പിച്ചിരിക്കണം. എന്നാൽ ദിവ്യന്റെ മൃതശരീരം ഗന്ധപുഷ്‌പാദികളാൽ അലങ്കരിച്ച് കുഴിയിൽ ഇരുത്തി സംസ്കരിക്കയാണ് ചെയ്യുന്നത്.
എന്നിരുന്നാലും പുത്രന്മാർ അവരുടെ കർത്തവ്യം നിറവേറ്റാൻ ബാധ്യസ്ഥരാണ്. അതേപോലെ ഒരു കൗളസാധകന്റെ പിതൃപിതാമഹന്മാർ പലപ്പോഴും അങ്ങനെയുള്ളവരായിരിക്കണമെന്നില്ല. അതിനാൽ അവർക്ക് വേണ്ടി വൈദികശ്രാദ്ധം ആചരിക്കാനും കൗളസാധകൻ ബാധ്യസ്ഥനാണ്.