വാമനന്‍


മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. അസുരന്മാരും ദേവന്മാരും കൂടി പാലാഴി കടഞ്ഞ് സമ്പാദിച്ച അമൃത് ദേവന്മാര്‍ ഒറ്റയ്ക്ക് പാനം ചെയ്ത് ബലശാലികളായി തീര്‍ന്നു. ഇത് അസുരന്മാരെ കുപിതരാക്കി.  അമൃതിനു വേണ്ടി ഇരു കൂട്ടരും തമ്മില്‍ ഉഗ്രയുദ്ധമാരംഭിച്ചു. യുദ്ധത്തില്‍ അസുര ചക്രവര്‍ത്തിയായ മഹാബലിയെ ദേവേന്ദ്രന്‍ വജ്രായുധം കൊണ്ടു വെട്ടിവീഴ്ത്തി. മഹാബലി മരണപ്പെട്ടു. എന്നാല്‍ അസുരഗുരുവായ ശുക്രാചാര്യര്‍ തന്റെ വിശിഷ്ഠ സിദ്ധികളാല്‍ മഹാബലിയെ പുനര്‍ജ്ജീവിപ്പിച്ചു. തുടര്‍ന്നുള്ള കാലം ബലി ഭാര്‍ഗ്ഗവന്മാരെ സേവിച്ച് കൂടുതല്‍ ശക്തിമാനായി തീര്‍ന്നു. അദ്ദേഹം വീണ്ടു ദേവന്മാരുമായി യുദ്ധം ചെയ്തു എന്നു മാത്രമല്ല ദേവലോകം കീഴ്‌പ്പെടുത്തുകയും ചെയ്തു. ഭയപരവശരായ ദേവന്മാര്‍ ബലിയുടെ കണ്ണില്‍ പെടാതെ ഓടി ഒളിച്ചു.

കശ്യപന് അദിതിയില്‍ ജനിച്ചവരാണ് ദേവന്മാര്‍. അതിനാല്‍ ദേവന്മാരുടെ പരാജയം അദിതിയെ വേദനിപ്പിച്ചു. മനം നൊന്ത ദേവി, വിഷ്ണു പ്രീതിക്കായി ദ്വാദശിവ്രതം അനുഷ്ഠിക്കാന്‍ തുടങ്ങി. അധികം താമസിയാതെ വിഷ്ണു അദിതിയുടെ  മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. വിഷ്ണുദേവനോട് തന്റെ ഗര്‍ഭത്തില്‍ പ്രവേശിച്ച് ഭൂമിയില്‍ ജനിച്ച് അസുരചക്രവര്‍ത്തിയായ മഹാബലിയെ കീഴടക്കണമെന്നും  ദേവേന്ദ്രന് അവകാശപ്പെട്ട സ്വര്‍ഗ്ഗലോകം വീണ്ടെടുത്തു കൊടുക്കണമെന്നും ദേവമാതാവ് അപേക്ഷിച്ചു. അദിതിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു അവരുടെ ഗര്‍ഭത്തില്‍ കടന്ന് വാമനനായി ഭൂമിയില്‍ അവതരിച്ചു. 

ഈ ഘട്ടത്തില്‍ ലോകമെല്ലാം ജയിച്ച മഹാബലി നര്‍മ്മദാ തീരത്തുവച്ച് ഒരു മഹായാഗം നടത്തുകയായിരുന്നു. യാഗത്തില്‍ സംബന്ധിക്കാനായി അനേകം മുനിമാര്‍ അവിടെ വന്നു ചേര്‍ന്നു. ഈ അവസരം വാമനന് ഗുണം ചെയ്തു. മുനിമാരോടൊപ്പം അദ്ദേഹവും അവിടെ എത്തി. ധര്‍മ്മശാലിയായ മഹാബലിയോട് തനിക്ക് തപസ്സു ചെയ്യുന്നതിനായി മൂന്നടി മണ്ണ് യാചിച്ചു. അസുരഗുരുവായ ശുക്രാചാര്യര്‍ ബലിയെ തടഞ്ഞെങ്കിലും അദ്ദേഹം ഗുരുവിനു വഴിപ്പെട്ടില്ല. ധര്‍മ്മം, ന്യായം, നീതി, ദയ, സ്‌നേഹം തുടങ്ങിയ കാര്യങ്ങളില്‍ മാത്രം തല്‍പരനായ ബലി വാമനമൂര്‍ത്തിയോട് മൂന്നടിസ്ഥലം അളന്നെടുത്തു കൊള്ളുവാന്‍ അനുവാദം നല്‍കി. അടുത്ത ക്ഷണം വാമനന്‍ ആകാശം മുട്ടെ വളര്‍ന്നു. സ്വര്‍ഗ്ഗം, ഭൂമി, പാതാളം തുടങ്ങി മൂന്നു ലോകങ്ങളും അദ്ദേഹം രണ്ടടികൊണ്ട് അളന്നെടുത്തു. മൂന്നാമത്തെ അടിവയ്ക്കാന്‍ സ്ഥലം കാണാതെ വന്നപ്പോള്‍ വാക്കു പാലിക്കാന്‍ നിര്‍ബന്ധിതനായ ബലി തന്റെ ശിരസ്സില്‍ ചവിട്ടി അടുത്ത അടികൂടി അളന്നെടുത്തു കൊള്ളുവാന്‍ വാമനനോട് പറഞ്ഞു. ഉടനെ വാമനന്‍ അസുരചക്രവര്‍ത്തിയായ ബലിയുടെ തലയില്‍ ചവിട്ടി മൂന്നാമത്തെ അടി തികക്കുകയും അദ്ദേഹത്തെ എന്നേക്കുമായി പാതാള ലോകത്തേക്ക് താഴ്ത്തുകയും ചെയ്തു. അന്നുമുതല്‍ അസുരന്മാര്‍ പാതാളവാസികളായി തീര്‍ന്നു. 

 തനിക്കു പറ്റിയ അമളി മഹാബലിയെ വല്ലാതെ തളര്‍ത്തി. ഭൂമിയില്‍ നിന്നു പാതളത്തിലേക്ക് താഴുന്ന വൈകിയ വേളയില്‍ ബലി വിഷ്ണുവിനോട് ഒരു യാചന നടത്തി. 'തന്റെ പ്രജകളെ വന്നു കാണാന്‍ ആണ്ടിലൊരിക്കല്‍ ഒരവസരം തരണമെന്നായിരുന്നു അത്'. വാമനന്‍ മഹാബലിയുടെ ആഗ്രഹം സാദ്ധ്യമാക്കി കൊടുത്തു. അങ്ങനെ അന്നുമുതല്‍ കൊല്ലത്തിലൊരിക്കല്‍ ബലി എല്ലാ ചിങ്ങമാസത്തിലെയും തിരുവോണനാളില്‍ തന്റെ പ്രജകളെകാണാന്‍ ഭൂമിയിലെത്തുന്നു. വാമനന്റെ തിരുനാള്‍ കൂടിയാണ് തിരുവോണം. മഹാബലിയെ പാതാളത്തിലാഴ്ത്തി തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ മഹാവിഷ്ണു ദേവാധിപതിയായ ഇന്ദ്രനു നഷ്ടപ്പെട്ട സ്വര്‍ഗ്ഗം വീണ്ടെടുത്തുകൊടുത്തു. അവതാരമൂര്‍ത്തിയായ വാമനനെ ഇന്ദ്രന്‍ ലോകപാലകരോടൊന്നിച്ച് ദിവ്യവിമാനത്തില്‍ കയറ്റി ദേവലോകത്തേക്കു പറഞ്ഞയച്ചു. നഷ്ടപ്പെട്ടതെല്ലാം ദേവന്മാര്‍ക്കു തിരിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ അദിതി സന്തുഷ്ടയായി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.