വിപരീതഫലം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

യാഗം ചെയ്തുകഴിഞ്ഞാൽ യജ്ഞശാല അഗ്നി സാത്കരിച്ച് ഋത്വിക്കുകൾ അവഭൃതസ്നാനം ചെയുന്നതോടുകൂടി മഴ പെയ്തിരിക്കണം. മഴ പെയ്തില്ലെങ്കിൽ പൂർണ്ണഫലം ലഭിച്ചില്ല എന്ന്തന്നെ വേണം അനുമനിയ്ക്കാൻ. തന്നെയുമല്ല, കാലാവസ്ഥയിലുള്ള സന്തുലനാത്മകത നിലനിർത്തി മനുഷ്യനും മറ്റ് ജീവലോകത്തിനും, കാർഷികവൃത്തിയ്ക്കും അനുകൂലമായ പരിസ്ഥതി ഉണ്ടാക്കിയെടുക്കുക എന്നതാണ് യാഗകർമ്മത്തിന്റെ ഉദ്ദേശ്യം. അതിവൃഷ്ടി, അനാവൃഷ്ടി, അകാലവൃഷ്ടി, കൊടുങ്കാറ്റ്, ഭൂകമ്പം, അശനിപാതം, വ്യാധികൾ തുടങ്ങിയ ഈതിബാധകളെ ഇല്ലാതാക്കി പ്രകൃതിയെ ശാന്തസുന്ദരമാക്കിത്തീർക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു യാഗം ചെയ്തുകഴിഞ്ഞാൽ അടുത്തയാഗം വരെ അല്ലെങ്കിൽ ഒരു വർഷകാലത്തേക്കെങ്കിലും ഇത്തരം ഈതിബാധകൾ ഇല്ലാതെയിരിക്കണം. ഇതാണ് യാഗത്തിന്റെ അനുകൂല ഫലമായി വിവക്ഷിക്കുന്നത്. തെറ്റായ രീതിയിൽ യാഗം ചെയ്‌താൽ വിപരീതഫലം അനുഭവിക്കേണ്ടിവരും. അതിനാൽ ദ്രവ്യം വേണ്ടതുപോലെ ഉപയോഗിക്കാതെ വിപരീതഫലം വരുന്നവിധത്തിൽ യാഗം നടത്തുന്നതിനേക്കാൾ നല്ലത് നടത്താതിരിക്കുന്നതാണ്. മന്ത്രശുദ്ധി, ദ്രവ്യശുദ്ധി, സത്വശുദ്ധി എന്നിവ ഇവിടെ അനുപേക്ഷണീയമാകുന്നു.

ഇതൊക്കെ കേവലം വിശ്വാസത്തിൽ അധിഷ്ഠിതമല്ലേ?

വിശ്വാസത്തിനും അതിന്റേതായ ശക്തിയുണ്ട്. യവനപുരാണത്തിലും ഇങ്ങനെ ഒരു പരാമർശം കാണാം. എക്കാലവും മനുഷ്യന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ച പ്രൊമിഥ്യൂസ് ദേവൻ ബലിമൃഗത്തിന്റെ മോശമായ അംശത്തെ ദേവന്മാർക്കും നല്ല അംശങ്ങളെ മാനുഷർക്കും വീതിച്ചുകൊടുത്തത്രെ. ദേവരാജനായ സീയൂസ് ഇതിൽ കുപിതനായി രോഗങ്ങളെയും ദുരിതങ്ങളെയും ഒരു പേടകത്തിലാക്കി മനുഷ്യരാശിയ്ക്ക് എത്തിച്ചുകൊടുത്തു. അതുകൊണ്ടാണത്രെരെ മനുഷ്യൻ രോഗവും ദുരിതവും സഹിച്ച് ജീവിക്കേണ്ടി വരുന്നത്. ഈ കഥയും നേരെത്തെ പറഞ്ഞ ഈതിബാധയുടെ തത്വവുമായി വളരെയധികം ബന്ധപ്പെട്ടതാണ്. എന്നാൽ യാഗകർമ്മത്തിന്റെ കാര്യത്തിൽ വിശ്വാസത്തിലപ്പുറം ചില ശാസ്ത്ര തത്വങ്ങൾ കൂടി പ്രവർത്തിക്കുന്നുണ്ട് എന്ന് കരുതണം. നിശ്ചിതദ്രവ്യങ്ങൾ നിശ്ചിത അനുപാതത്തിൽ നിശ്ചിതസമയപരിധിക്കുള്ളിലായി അഗ്നിയിൽ ഹോമിക്കുമ്പോൾ എന്തൊക്കെയോ രസതന്ത്രപ്രവർത്തനങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്നു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ദ്രവ്യം തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ അനുകൂലമായ രസതന്ത്രപ്രവർത്തനം ഉണ്ടാവുകയില്ല. അതുകൊണ്ടാണ് ആജ്യം, സോമരസം, വപ എന്നീ ദ്രവ്യങ്ങൾ നിർബന്ധമാണ് എന്ന് പറഞ്ഞത് 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.