ശാക്തേയം മധ്യമക്രിയ ആണെന്ന് പറയുന്നുണ്ടല്ലോ, അത് ശരിയാണോ?

ശാക്തേയം മധ്യമക്രിയ അല്ല. മധ്യമ മാർഗ്ഗമാണ്. ചിലർ മദ്യമാംസാദികളാകുന്ന പഞ്ചമകാര്യങ്ങളെ ഉപയോഗിക്കുന്ന പൂജയായതുകൊണ്ട് ശാക്തേയ പൂജയെ മധ്യമപൂജയായി വിവക്ഷിക്കുന്നു. എന്നാൽ ഇത് ശരിയല്ല. പതിനാറ് ഉപചാരങ്ങളോട് കൂടിയത് ഉത്തമപൂജയായും പത്ത് ഉപചാരങ്ങളോട് കൂടിയതിനെ മധ്യമപൂജയായും അഞ്ച് ഉപചാരങ്ങളോട് കൂടിയതിനെ അധമപൂജയായും ഈശാന ഗുരുദേവ പദ്ധതിയിൽ പറയപ്പെട്ടിരിക്കുന്നു. എന്നാൽ അറുപത്തിനാല് ഉപചാരങ്ങളോട് കൂടിയ ഈ ശാക്തേയ പൂജ എങ്ങനെ മധ്യമം ആകും? ഉത്തമത്തേക്കാൾ ശ്രേഷ്ഠം എന്ന അർത്ഥത്തിൽ അനുത്തമം എന്ന വാക്കുകൊണ്ട് ഈ ശാക്തേയ പൂജാകർമ്മത്തെ വിവക്ഷിച്ചിരിക്കുന്നു. അനുത്തമം എന്ന നാമം ശ്രീ ലളിതാസഹസ്രനാമത്തിൽ പറയപ്പെടുന്നതും ഇതിനേക്കാൾ ഉത്തമം മറ്റൊന്നില്ല എന്ന അർത്ഥത്തിലാണ്.

മറ്റൊരു വ്യാഖ്യാനമുള്ളത് നിഷ്കാമപൂജ ഉത്തമവും കാമ്യപൂജ മധ്യമവും ഉച്ചാടനാദികളായ ആഭിചാര വിഷയങ്ങൾ ഉൾക്കൊള്ളുന്ന പൂജ അധമവും ആകുന്നു എന്നതാണ്. ശാക്തേയ പൂജ എന്നത് ദേവിയുടെ അനുഗ്രഹം മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതാകയാൽ നിഷ്കാമ പൂജയാണ്. അതിനാൽ ഇത് മധ്യമപൂജയല്ല. ഉത്തമോത്തമം ആണ്.

മറ്റൊരു പ്രമാണമുള്ളത് നിത്യപൂജ ഉത്തമവും പർവപൂജ മധ്യമവും മാസപൂജ അധമവുമായിട്ടാണ് പരാമർശിച്ചിട്ടുള്ളത്. ഇത് സാധകന്റെ നിത്യസാധനയെ ആസ്പദമാക്കിയുള്ളതാണ്. നൈമിത്തികപൂജയ്ക്ക് ഇത് ബാധകമല്ല. കുടുംബങ്ങളിൽ നടത്തപ്പെടുന്ന ശാക്തേയ ആചരണം നൈമിത്തിക വിധാനത്തിൽപ്പെട്ടതാകുന്നു.

എന്നാൽ ഈ മാർഗ്ഗം മധ്യമമാണ്. അമിതമായ ശരീരക്ലേശമൊന്നും ഇല്ലാതെ അതായത് കഠിനമായ തപസ്സും നിരാഹാരാദികളായ വ്രതങ്ങളുമില്ലാതെ അവലംബിയ്ക്കാൻ പറ്റിയ മാർഗ്ഗമെന്ന നിലയിലാണ് ശാക്തേയ പൂജ മധ്യമമാർഗ്ഗമായി തീർന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.