കുലാർണ്ണവതന്ത്രത്തിൽ ഗുരുശിഷ്യന്മാരുടെ ലക്ഷണം വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിൽ ശിഷ്യന് പറയപ്പെട്ട യോഗ്യതകൾ എല്ലാം തന്നെ തീർച്ചയായും ഒരു ശാക്തേയന് ഉണ്ടായിരിക്കേണ്ടതാണ്.
ദേവിയിൽ അകൈതവമായ ഭക്തി ഉണ്ടായിരിക്കുകയും ദേവിയുടെ പ്രീതിയും അതുവഴി മോക്ഷവും മാത്രം ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശാക്തേയത്തിന് അധികാരിയായിത്തീരുന്നത്.
ഈ അധികാര നിർവ്വചനത്തിൽ ആദ്യമായി പറയപ്പെടുന്നത് ഏതൊക്കെ ദോഷങ്ങളെ വർജ്ജിക്കണം എന്നതാണ്. അതിനാൽ വർജ്ജിക്കേണ്ടുന്നതായ പ്രധാന ദോഷങ്ങളെ ആദ്യമായി വിവരിക്കാം. ഇതാണ് നിഷിദ്ധശിഷ്യന്മാരുടെ ലക്ഷണമായി പറയപ്പെട്ടത്. അവിഹിതഹിംസ, അലീകവാദം, പരനിന്ദ, ആത്മപ്രശംസ, സ്ത്രീ ധനാദി വിഷയങ്ങളിൽ ശുദ്ധിരാഹിത്യം, കപടത തുടങ്ങിയ ദോഷങ്ങൾ വർജ്ജിക്കേണ്ടതാകുന്നു.
അവിഹിത ഹിംസ :-
ഒരു ജീവിയേയും ശാരീരികമായും മാനസികമായും, വാചികമായും, ആത്മീയമായും ദ്രോഹിക്കാതിരിക്കുക എന്നത് തന്നെയാണ് അഹിംസ എന്ന വാക്ക് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഈ അഹിംസ ജീവിതത്തിലുടനീളം പാലിക്കണം. എന്നാൽ ധർമ്മഹിംസ ആവശ്യമായി വന്നാൽ അനുഷ്ഠിക്കുകയും വേണം.
അലീകവാദം, പരനിന്ദ, ആത്മപ്രശംസ :-
അലീകവാദം എന്നതിന്റെ മലയാളം നുണപറയൽ എന്നാണ്. നുണ പറഞ്ഞ് പ്രചരിപ്പിച്ച് മറ്റൊരാളുടെ യോഗ്യതയെ ഇല്ലാതാക്കി വ്യക്തിഹത്യ ചെയ്യുന്ന പ്രവണതയാണ് ഇത്. ഇതിന് തേജോവധം എന്നാണ് പറയുന്നത്. ഇത്തരത്തിൽ ചെയ്യുന്ന ആൾക്ക് ഒരു കൊലപാതകം ചെയ്തതിലുള്ള പാപം ഉണ്ടായിരിക്കും. ഇതാവട്ടെ മറ്റൊരാളുടെ പാപം സ്വയം ഏറ്റെടുക്കുകയും ആണ്. നുണ പറയുന്നതിൽ ഏറ്റവും മുൻനിരയിൽ ലൈംഗിക അപവാദമാണല്ലോ. മറ്റൊരാളെക്കുറിച്ച് അത്തരം ഒരു അപവാദം പറഞ്ഞു പ്രചരിപ്പിക്കുക എന്നത് ചിലർക്ക് വളരെ വലിയ വിനോദമാണ്. ഇത്. അപവാദം നടത്തുന്ന വ്യക്തി സ്വന്തം മാനസിക അധമത്വം വിളിച്ചോതുന്നതുമാകുന്നു. ഒരു സാധകനായ മനുഷ്യന് ഇത് ഒരിയ്ക്കലും ഭൂഷണമല്ല. അങ്ങനെയുള്ളവർ സാധനയുടെ ഏഴ് അയലത്ത് പോലും എത്താത്തവരാണ്. മറ്റൊരാൾ പരദൂഷണം പറയുമ്പോൾ കേട്ട് രസിക്കുന്നതും സാധകൻ വർജ്ജിക്കേണ്ടതാണ്.
ഒരു സാധകൻ ചെയ്യേണ്ടത് ഉത്തമവിചാരങ്ങളെ വളർത്തിയെടുത്ത് വ്യക്തി മനസ്സിനെ പ്രപഞ്ചമനസ്സുമായി ഇണക്കിച്ചേർത്ത് സാർവ്വലൗകീകഭാവം കൈവരിക്കുക എന്നതാകുന്നു.
ഒരാളുടെ കഴിവിനെ ഇകഴ്ത്തി കാണിക്കുകയും കഴിവുകേടിനെ പർവ്വതീകരിച്ച് പറയുകയും ചെയ്യുന്നതാണ് പരനിന്ദ എന്ന് പറയപ്പെടുന്നത്.
താൻ ചെയ്ത നിസ്സാരകാര്യം പോലും വലുതായി ചിത്രീകരിച്ച് പറയുന്നത് തന്നെ ആത്മപ്രശംസ.
ഇവയെല്ലാം ശാക്തേയനെ സംബന്ധിച്ചിടത്തോളം വർജ്ജ്യങ്ങളാണ്.