ശാക്തേയത്തിന്റ പ്രാമാണികത്വം എന്ത്?

വേദമാതാവാണ് ഗായത്രീദേവി. അതിനെ കുറിക്കുന്ന മന്ത്രം ത്രിപാദിയായ ഗായത്രിതന്നെ. എന്നാൽ നാലാമത് ഒരു പാദം കൂടി വേദത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് അദ്വൈതബോധാത്മകമാണ് ഇങ്ങനെ നാല് പാദങ്ങളോട് കൂടിയ ഗായത്രീമന്ത്രം സ്ഥൂലരൂപവും ദശമഹാവിദ്യകളിൽ പ്രധാനമായ ശ്രീവിദ്യാമന്ത്രം അതിന്റെ സൂക്ഷ്മരൂപവും ആണത്രെ. ശ്രീവിദ്യാ മന്ത്രത്തിന്റെ തന്നെ സ്ഫുടം ചെയ്ത രൂപമാണ് ബാലാമന്ത്രം. ശാക്തേയ ആരാധനയുടെ അധിഷ്ഠാന മന്ത്രവും ഇത് തന്നെ. 

ശ്രീപരമശിവൻ പാർവതീ ദേവിക്ക് ഉപദേശിച്ചതായി പറയപ്പെടുന്ന അറുപത്തിനാല് തന്ത്രങ്ങളുണ്ട്. സ്വതന്ത്രമായ മറ്റൊരു തന്ത്രവും ചേർത്ത് അറുപത്തിഅഞ്ച് തന്ത്രങ്ങളാണ്. ഇത് വേദാംഗമായ ആഗമശാസ്ത്രത്തിന്റെ ഭാഗവും ആണ്. ഇന്ന് സാധകന്മാർ കൂടുതൽ ആശ്രയിക്കുന്നത് വാമകേശ്വരതതന്ത്രം. കുലാർണവതന്ത്രം, മഹാനിർവ്വാണതന്ത്രം, പരമാനന്ദ തന്ത്രം, തന്ത്രരാജതന്ത്രം, രുദ്രയാമളം, വിഷ്ണുയാമളം തുടങ്ങിയ ഗ്രന്ഥങ്ങളെയാണ്. ഇവയുടെ ആശയ അനുവാദമായി ശ്രീ പരശുരാമ കല്പസൂത്രം, രാജരാജേശ്വരി കല്പം, സൗഭാഗ്യ രത്‌നാകരം തുടങ്ങിയ ഗ്രന്ഥങ്ങളും ഉണ്ട്. ഇവയെക്കൂടാതെ ശ്രീ ഭാസുരാനന്ദനാഥ പാദർ എഴുതിയ വാരിവസ്യാരഹസ്യം, സേതുബന്ധം തുടങ്ങിയ ഗ്രന്ഥങ്ങളും അഭിനവഗുപ്തനെഴുതിയ തന്ത്രാലോകവും ഉമാനന്ദനാഥനെഴുതിയ നിത്യോത്സവവും, നേപ്പാൾ മഹാരാജാവായിരുന്ന പ്രതാപസിംഹൻ എഴുതിയ പുരശ്ചര്യാർണ്ണവവും പ്രാതസ്മരണീയങ്ങളാണ്. ബ്രഹ്‌മാണ്ഡപുരാണത്തിന്റെ ഭാഗമായ ത്രിപുരാരഹസ്യം വളരെയധികം മൗലികവും ആണ്. ഏതാണ്ട് എല്ലാ ഗ്രന്ഥങ്ങളുടേയും ഇംഗ്ലീഷ് പരിഭാഷ സർ ജോൺ വുഡ്റോഫ് (ആർതർ ആവലൻ) എന്ന ബ്രിട്ടീഷുകാരൻ നിർവ്വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.