മറ്റൊരാളുടെ കുറ്റം പറയുന്നത് തെറ്റാണെങ്കിൽ സമൂഹത്തിലെ അനീതികളോട് ശാക്തേയൻ പൊരുത്തപ്പെട്ട് പോകണമെന്നാണോ?

ഒരു ശാക്തേയൻ അവശ്യം നേടിയെടുക്കേണ്ട യോഗ്യത ആർജ്ജവമാണ്. കുറ്റം ചെയ്തവന്റെ കുറ്റം അവന്റെ സാമീപ്യത്തിൽ തുറന്നുപറയാനുള്ള ആർജ്ജവം ഉണ്ടാവണം. വേണ്ടിവന്നാൽ സമൂഹത്തിനുമുന്നിൽ തുറന്നു കാണിക്കാനുള്ള ആർജ്ജവവും കാണിക്കണം. അതല്ലാതെ സ്വന്തം വിലാസം വെളിപ്പെടുത്താതെയും ഒളിയമ്പ് പ്രയോഗിക്കുന്നതു പോലെയും മറ്റൊരാളുടെ കുറ്റം പ്രചരിപ്പിക്കുകയും ചെറിയ തെറ്റുകളെ പർവ്വതീകരിക്കുകയും ചെയ്യാത്ത കാര്യങ്ങൾ ചെയ്തതായി സ്ഥാപിക്കുകയും ചെയ്യുന്നത് മനസ്സിലടിഞ്ഞുകൂടിയ ദുഷ്ടതയുടെയും അസൂയയുടെയും പ്രതിഫലനമാണ്. അത് ഭീരുത്വവും ആണ്. ഒരു ശാക്തേയൻ വീര സാധകനാണ്. ഭീരുത്വം ഒരിയ്ക്കലും ശാക്തേയന് ഭൂഷണമല്ല. അതിനാൽ ആർജ്ജവത്തോടെ തിന്മയ്‌ക്കെതിരായി പറയുന്നതും പ്രവർത്തിക്കുന്നതും ഒരിക്കലും ദോഷമായിത്തീരില്ല. ഏതെങ്കിലും ഒരു ദർശനത്തെ ആശയപരമായി എതിർക്കുന്നതും തെറ്റല്ല. ശ്രീ ശങ്കരാചാര്യർ തുടങ്ങിയവർ അങ്ങനെ ചെയ്തിരുന്നുവല്ലോ. അത് സാധിക്കണമെങ്കിൽ സാധകൻ സമുന്നതമായ മനോമണ്ഡലം വികസിപ്പിച്ചെടുക്കേണ്ടതാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.