ശുക്രന്‍ അന്നപൂര്‍ണ്ണേശ്വരിയോ ലക്ഷ്മിയോ യക്ഷിയോ ആകുന്നു. ഉച്ചക്ഷേത്രം അന്നപൂര്‍ണ്ണേശ്വരി ശുക്രക്ഷേത്രത്തില്‍ ലക്ഷ്മി. പാപക്ഷേത്രത്തില്‍ യക്ഷി, ഓജരാശി ബന്ധം കൊണ്ട് ഗണപതിയും ആകുന്നു. മീനത്തില്‍ ഉച്ചക്ഷേത്രവും കന്നിയില്‍ നീചനുമാണ്. ശുക്രദശാകാലം 20 വര്‍ഷം. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ഉച്ചരാശിയില്‍ നിന്നാല്‍ ഉന്നതകുലത്തില്‍ നിന്നും വിവാഹം നടക്കും. നീചരാശിയില്‍ നിന്നാല്‍ തന്നെക്കാള്‍ എളിയ ബന്ധമേ നടക്കുകയുള്ളു. ശുക്രന്‍ 10-ാം ഭാവത്തില്‍ നിന്നാല്‍ മാളവ്യയോഗം. ശുക്രന്‍ ദീര്‍ഘായുസ് ലഗ്നത്തില്‍ നിന്നാല്‍ സര്‍ക്കാര്‍ ജോലി. ജാതകത്തില്‍ 12-ാം ഭാവത്തില്‍ നിന്നാല്‍, ദോഷമില്ലാത്ത ഏകഗ്രഹം ശുക്രനാണ്. ശുക്രന്‍ ജാതകത്തില്‍ 7 ല്‍ നിന്നാല്‍ ‘ശുക്രേ കളത്രേ സതികാമുകസ്യാല്‍’ എന്നാണ് ശാസ്ത്രപ്രമാണം. പ്രേമവിവാഹമേ നടക്കുകയുള്ളു. ശുക്രന്‍ നീചസ്ഥിതിയെങ്കില്‍ ബലഹീനത. രതിലീലകളില്‍ താല്‍പ്പര്യം കുറയും. കാരണം ശൃംഗാരാദികലകളുടെ ദേവനാണ് ശുക്രന്‍. ശുക്രന്‍ കര്‍ക്കിടകരാശി നിന്നാല്‍ ‘ഭാര്യ രണ്ടുള്ളവരായിടും’ കാമവും വലുതായ് വരും’ എന്ന് പ്രമാണം. 6 ലെ ശുക്രന്‍ പാപദൃഷ്ടി വന്നാല്‍ പ്രമേഹം എന്ന രോഗം ഉണ്ടായിരിക്കും. ശുക്രന്‍ 4 ല്‍ നിന്നാല്‍ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. 5 ല്‍ നിന്നാല്‍ മന്ത്രിതുല്യമായ സ്ഥാനം ലഭിക്കും. 10 ലെ ശുക്രന്‍ സര്‍ക്കാര്‍ ജോലി ഉറപ്പ് നല്‍കും. ശുക്രന്‍ 9 ല്‍ നിന്നാല്‍ ജടാധാരിയാകും(സന്യാസി) ശുക്രന്‍ രാഹുവുമായി 7-ാം ഭാവത്തില്‍ നിന്നാല്‍ അന്യജാതിയെ വിവാഹം കഴിക്കും.
സുതേശേ ധാരഭംയാതെ
തദീശേ പാപസംഹിതേ
ശുക്രേബലഹീനശ്ചേല്‍
ഭാര്യ ഗര്‍ഭേണമരണം
ശാസ്ത്രപ്രമാണം
5-ാം ഭാവാധിപന്‍റെ 7-ല്‍ ശുക്രന്‍ ബലഹീനനായാല്‍ ഭാര്യ ഗര്‍ഭിണിയായിരിക്കെ മരണം.
വൃശ്ചികം രാശിയിലെ ശുക്രന്‍ - മുതിര്‍ന്ന സ്ത്രീ(വൃദ്ധ)കളുമായി ബന്ധം. ശുക്രന്‍ മേടം. ‘മദിരാക്ഷിമാരില്‍ ഭ്രമമേറെയായി ചതിയാലോ നാശം’ കുലമോ മുടിക്കും ശുക്രന്‍ ഗുളികനോട് ചേര്‍ന്ന് ജാതകത്തില്‍ നിന്നാല്‍- ‘കളത്രഹന്താ അതികാമസ്യാല്‍-‘(ശാസ്ത്രപ്രമാണം) കാമാര്‍ത്തിയാല്‍ ഭാര്യയെ ബുദ്ധിമുട്ടിക്കും. ശുക്രന്‍ ജാതകത്തില്‍ 4.8(ശുക്രന്‍റെ ഇരുവശത്തും പാപന്‍) ഭാര്യ കെട്ടിത്തൂങ്ങിയോ തീപൊള്ളലിലോ മരണപ്പെടാം.
പ്രമാണം. ‘ഉഗ്രഗ്രഹേ സിതചതുരശ്ര… ജായാവധോ ദഹനനിപാതപാശ്യ’ ശുക്രനും ശനിയും ചേര്‍ന്ന് 9 ല്‍ നിന്നാല്‍ വേശ്യാവൃത്തി സ്വീകരിക്കും. യാതൊരു ജാതകത്തില്‍ 7 ല്‍ രാഹു സൂര്യനുമായി നിന്നാല്‍ സ്ത്രിയുമായുള്ള വേഴ്ചയില്‍ ധനം മുഴുവനും നശിക്കും. രോഗിയുമാകും. ശുക്രന്‍ 9-ാം ഭാവത്തിലെങ്കില്‍ ശുഭയോഗം. ഭാവാധിപന് ബലം ഭാര്യധര്‍മ്മ ഗുണമുള്ളവളും നല്ല സന്താനത്തോട് കൂടിയവളും ആയിരിക്കും.
ശുക്രക്ഷേത്രേ, കുജക്ഷേത്രേ ശുക്രന്‍ ഇങ്ങനെ നിന്നാല്‍ ജാരനെപ്രാപിക്കും. ജാതകം എപ്പോഴും കൃത്യമായിരിക്കണം. ശുഭഗ്രഹയോഗം, ദൃഷ്ടി, സര്‍വ്വേശ്വരനായ വ്യാഴത്തിന്‍റെ അനുഗ്രഹം ഇവയുണ്ടെങ്കില്‍ ഒന്നും തന്നെ സംഭവിക്കില്ല. ഇതൊന്നും വായിച്ച് ഭയപ്പെടാനുള്ളതല്ല. വരാനുള്ള ദുര്‍വിധിയെ ശാസ്ത്രത്തിലൂടെ തിരിച്ചറിയുക. ഗ്രഹനില പരിശോധിച്ച് പ്രതിവിധി ചെയ്യുക. കര്‍മ്മം ദുഷ്കര്‍മ്മങ്ങള്‍ ആവരുത്. ഈശ്വരനെ സാക്ഷിയായി മാത്രം കര്‍മ്മം ചെയ്യുക. അതാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളതും.
ജ്യോതിഷം ശാസ്ത്രമാണ്. ഈശ്വരനാണ്