പൂരം, പൂരാടം, പൂരോരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, ഭരണി, രോഹിണി, തിരുവാതിര എന്നീ നക്ഷത്രങ്ങള്‍ മനുഷ്യഗണത്തില്‍പ്പെട്ടവയാകുന്നു.
തൃക്കേട്ട, അവിട്ടം, ചതയം, മൂലം, ആയില്യം, കാര്‍ത്തിക, ചിത്ര, മകം, വിശാഖം, എന്നീ നക്ഷത്രങ്ങള്‍ അസുരഗണത്തില്‍പ്പെട്ടവയാകുന്നു.
രേവതി, അശ്വതി, പൂയ്യം, ചോതി, അത്തം, പുണര്‍തം, അനിഴം, മകീര്യം, തിരുവോണം എന്നീ നക്ഷത്രങ്ങള്‍ ദേവഗണത്തില്‍പ്പെട്ടവയാകുന്നു.
നാമാക്ഷരങ്ങളും മന്ത്രാക്ഷരങ്ങളും മനുഷ്യരാക്ഷസ ഗണങ്ങളാകുന്നതും ദേവരാക്ഷസ ഗണങ്ങളാകുന്നതും അന്യോന്യവിരോധമാണ്. ദേവമനുഷ്യഗണത്തില്‍പ്പെട്ടവയാകുന്നത് ഉത്തമമാണ്. മാനുഷങ്ങള്‍ നാമാക്ഷരങ്ങളും ദൈവങ്ങള്‍ മന്ത്രാക്ഷരങ്ങളുമാകുന്നത് അത്യുത്തമമാണ്. ഇപ്രകാരമെല്ലാം നല്ലതുപോലെ പരിശോദിച്ചു നോക്കിയിട്ട് ഗുരുശിഷ്യന് മന്ത്രോപദേശവും മറ്റും കൊടുക്കേണ്ടതാണ്.