ധനഭാഗ്യയോഗം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
വിദ്യായോഗം
വിദ്യായോഗം
അഞ്ചാംഭാവാധിപന്‍ ഗുരു ദൃഷ്ടിയോടുകൂടി നില്‍ക്കുകയും, നാലാംഭാവാധിപനും ഗുരുവും ശുക്രന്റെ വീക്ഷണത്തോടുകൂടി നില്‍ക്കുകയും, ശനിയുടെയോ രാഹുവിന്റെയോ ചന്ദ്രന്റെയോ ബുധന്റെയോ ദൃഷ്ടിയോടുകൂടി കുജന്‍ നില്‍ക്കുകയും, ശനിയും ബുധനും ഉച്ചത്തിലും അഞ്ചാംഭാവാധിപന്‍ ചന്ദ്രനോടുകൂടി നില്‍ക്കുകയും നാലിന്റെയും അഞ്ചിന്റെയും അധിപന്മാരും വ്യാഴവും ചേര്‍ന്ന് നാളില്‍ നില്‍ക്കുകയോ, പത്തില്‍നിന്നുകൊണ്ട് നാലിലേക്ക് നോക്കുകയോ ചെയ്താലും അവന്‍ വലിയ വിദ്വാനായിത്തീരും.
ശുക്രന്‍ നാലില്‍ നിന്നാല്‍ അവന്‍ സംഗീതവിദ്വാനായും ബുധന്‍ നിന്നാല്‍ ഗണിതജ്ഞനായും ഭവിക്കും.
ആദിത്യനോ ബുധനോ രാഹുവോ അഞ്ചില്‍ നിന്നാല്‍ അവന്‍ ജ്യോതിഷവിദ്വാനായോ വിഷദ്രവ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവനായോ ഭവിക്കും.
ആദിത്യനും ബുധനും ചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ വലിയ ജ്യോത്സ്യനായി ഭവിക്കും. ഇവരെ ശനി വീക്ഷിക്കുക ചെയ്‌താല്‍ ഒന്നാന്തരം ഗണിതക്കാരനായും ഭവിക്കും.
ആദിത്യനും കുജനുംചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ തര്‍ക്കശാസ്ത്രജ്ഞനായും, ശനിയും ബുധനും ആദിത്യനും ചേര്‍ന്ന് അഞ്ചില്‍ നിന്നാല്‍ അവന്‍ ഒരു വലിയ തത്വജ്ഞാനിയായും ഭവിക്കും.
ആദിത്യനും ബുധനും ചേര്‍ന്ന് കേന്ദ്രത്രികോണങ്ങളിലോ, പതിനൊന്നിലോ നിന്നാല്‍ അവന്‍ കണക്കുശാസ്ത്രജ്ഞനായി ഭവിക്കും. ശുക്രന്‍ രണ്ടില്‍ നിന്നാല്‍ കവിയായും ഭവിക്കും.
രാഹു അഞ്ചില്‍ നിന്നാല്‍ ബുദ്ധിക്ക് അതിസൂക്ഷ്മതയുള്ളവനായും, അന്തരാര്‍ത്ഥങ്ങളെ ഗ്രഹിക്കുവാന്‍ സമര്‍ത്ഥനായും ഭവിക്കും. രാഹു നാലില്‍ നിന്നാല്‍ അവന്റെ മാതാവ് വളരെക്കാലം ജീവിച്ചിരിക്കും.
ഗുരു രണ്ടില്‍നിന്നാല്‍ വേദശാസ്ത്രങ്ങളെ അറിയുന്നവനായും, ഇങ്ങനെ നില്‍ക്കുന്നത് ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ആയാല്‍ ടി ശാസ്ത്രത്തില്‍ അതിനിപുണനായും ഭവിക്കും. രണ്ടാംഭാവാധിപനും ഗുരുവും ചേര്‍ന്ന് കേന്ദ്രത്രികോണങ്ങളില്‍ നിന്നാല്‍ അവന്‍ പല വിദ്യകളേയും അഭ്യസിക്കുന്നവനായും, ബഹുജനപൂജ്യനായും ഭവിക്കും.
ചന്ദ്രനും കുജനും ചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ ഒരു പണ്ഡിതനോ, മതോപദേശിയോ ആയി ഭവിക്കും. ശനി രണ്ടില്‍ നിന്നാല്‍ മഠയശിരോമണിയായും ഭവിക്കും.
ഭൂമിനാഥയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക.
ഭൂമിനാഥയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക.