വീടും നാടും ഉപേക്ഷിച്ച് പോകാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ഉച്ചാടനം. സ്ഥാനഭ്രംശം എന്നും ഇതിന് അര്‍ത്ഥം കല്പിക്കാറുണ്ട്. സ്വന്തം ഭവനവും വസ്തുവകകളുമെല്ലാം അന്യാധീനപ്പെട്ട്, നശിച്ച് അഷ്ടിക്ക് വകയില്ലാതെ മറ്റൊരു ദേശത്തേയ്ക്ക് പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥയാണിത്. പണ്ട് പല വ്യാധികളും (രോഗങ്ങളും) ഉച്ചാടനത്തിലൂടെ ഭേദമാക്കാറുണ്ട്.
പച്ചനിറത്തിലുള്ള പൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാഭഗവതിയെ പൂജിക്കുകയാണ് ഉച്ചാടനത്തില്‍ ചെയ്യാറ്. വീടിന്റെ വായുകോണില്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം ഉച്ചാടനകര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. കറുത്തപക്ഷത്തില്‍ പതിനാലോ അഷ്ടമിയോ ശനിയോ വന്നാല്‍ ഉച്ചാടനത്തിന് ഉത്തമ സമയമാണ്. ആട്ടിന്‍ തോലില്‍ വജ്രാസനത്തിലിരുന്നാണ് ഉച്ചാടനം ചെയ്യേണ്ടത്.
ആദ്യം മന്ത്രം മുഴുവന്‍ ചൊല്ലി പിന്നീട് പേര് മുഴുവന്‍ ചൊല്ലുന്ന 'യോഗം' എന്ന രീതിയിലാണ് ഉച്ചാടനമന്ത്രങ്ങള്‍ ജപിക്കേണ്ടത്. കടുക്കെണ്ണയില്‍ മാവിന്‍ചമത മുക്കിയാണ് ഉച്ചാടനത്തിന് ഹോമിക്കേണ്ടത്. കുതിരപ്പല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലയാണ് ഉച്ചാടനത്തിന് ജപിക്കാന്‍ ഉപയോഗിക്കേണ്ടത്.