മന്ത്രങ്ങളിലും പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നി പ്രകാരം ലിംഗഭേദങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്.
"വഷള്‍", "ഫള്‍" എന്നീപ്രകാരം അവസാനിക്കുന്ന മന്ത്രങ്ങള്‍ പുല്ലിംഗങ്ങളാണ്.
"വൌഷള്‍" , സ്വാഹാ" എന്നിങ്ങനെ അവസാനിക്കുന്ന മന്ത്രങ്ങള്‍ സ്ത്രീലിംഗത്തില്‍പ്പെട്ടവയാണ്.
" ഹും" , "നമഃ" എന്നിങ്ങനെ അവസാനിക്കുന്ന മന്ത്രങ്ങള്‍ നപുംസകലിംഗത്തില്‍പ്പെട്ടവയാണ്.
വശ്യം, ഉച്ചാടനം, ബന്ധനം എന്നിത്യാദികള്‍ക്കുപയോഗയോഗ്യമായവ പുല്ലിംഗമന്ത്രങ്ങളാണ്
രോഗശമനകര്‍മ്മങ്ങള്‍ക്കും ക്ഷുദ്രപ്രയോഗങ്ങള്‍ക്കും അഭികാമ്യമായവ സ്ത്രീലിംഗത്തില്‍പ്പെട്ട മന്ത്രങ്ങളാണ്.
ആഭിചാരാദികര്‍മ്മങ്ങള്‍ക്ക് പ്രയോഗിക്കേണ്ട മന്ത്രങ്ങള്‍ നപുംസകലിംഗ മന്ത്രങ്ങളാണ്.