ശംഖുകള്‍ക്കുള്ളില്‍ കടലിരമ്പുന്ന ശബ്ദം കേള്‍ക്കും എന്നൊരു വിശ്വാസമുണ്ട്. ശംഖു ലഭിക്കുന്ന ചന്തയില്‍ നിന്നും അത് വാങ്ങുമ്പോള്‍ തട്ടി ശബ്ദം കേള്‍ക്കുന്നതും ചെവിക്കടുത്ത് പിടിച്ച് കടലിരമ്പം പരിശോധിക്കുന്നതും ഒരു സാധാരണ പതിവുമാത്രം.
എന്നാല്‍ ശബ്ദത്തിന്റെ പ്രധാനഗുണമായ അനുനാദത്തെത്തുടര്‍ന്നാണ് ഇങ്ങനെ ശബ്ദം കേള്‍ക്കുന്നത്. വായുവില്‍ എല്ലാ സമയവും ഇത്തരത്തിലുള്ള കമ്പനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ നമുക്ക് കേള്‍ക്കാന്‍ ആവുന്ന വിധത്തിലുള്ള ഉച്ചത്തിലല്ല ഇവ കേള്‍ക്കുന്നതെന്നതുകൊണ്ടാണ് അവയൊന്നും തന്നെ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത്. പക്ഷേ ശംഖ് ചെവിക്കടുത്തായി പിടിച്ച് നോക്കുമ്പോള്‍ വായുവിലുള്ള ശബ്ദങ്ങളില്‍ ചില ആവൃത്തിയിലുള്ളതു മാത്രമേ പ്രതിഫലിക്കുകയുള്ളു. ഏത് ആവൃത്തിയാണ് പ്രതിഫലിക്കുകയെന്നത് അതിനുള്ളിലുള്ള വായുവിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തില്‍ പ്രതിഫലിക്കുന്ന ശബ്ദവും അതേ ആവൃത്തിയിലുള്ള ശബ്ദവും കൂടിചേര്‍ന്നാണ് അനുനാദം ഉണ്ടാകുന്നത്. അനുനാദമുണ്ടാകുന്നതോടെ ശബ്ദത്തിന്റെ തീവ്രത പലമടങ്ങായി വര്‍ദ്ധിക്കുന്നു. അപ്പോഴാണ് നമുക്ക് അത് കേള്‍ക്കാന്‍ സാധിക്കുന്നത്. അങ്ങനെ കേള്‍ക്കുന്നത് കടലിരമ്പുന്നതുപോലെ തോന്നുന്നു എന്ന് മാത്രം.