ക്ഷേത്രത്തിനകത്ത് കയറാന്‍ കഴിഞ്ഞില്ലെങ്കിലും പുറത്തെങ്കിലും പോയി തൊഴുതുമടങ്ങണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.
പരീക്ഷയെഴുതാനോ മറ്റു പരീക്ഷണങ്ങള്‍ക്കോ പോകേണ്ടുന്നവര്‍ ക്ഷേത്രത്തിനകത്ത് കയറി തീര്‍ത്ഥവും ചന്ദനവുമൊന്നും വാങ്ങി വൈകാതെ; അമ്പലമുറ്റത്ത് പോയി പ്രാ൪ത്ഥിച്ചാല്‍ മതിയെന്ന് മുത്തശ്ശിമാര്‍ പറയാറുണ്ട്.
ഇതിനെയും വെറും അന്ധവിശ്വാസമായി കരുതിപ്പോകാനാണ് നമുക്കേവര്‍ക്കും താല്‍പ്പര്യം. എന്നാല്‍ ഇതു വെറും അന്ധവിശ്വാസമല്ല.
ക്ഷേത്രങ്ങളുടെ നിര്‍മ്മാണരീതി കൊണ്ടാണ് ഈ ഗുണം ലഭിക്കുന്നത്. വാസ്തുവിദ്യാഘടനയുടെ പ്രത്യേകത കൊണ്ട് ഏതൊരമ്പലത്തിന്റെ പരിസരം പരിശോധിച്ച് നോക്കിയാലും അവിടെ ആധുനികശാസ്ത്രം "ജിയോ എനര്‍ജി" എന്ന് വിളിക്കപ്പെടുന്ന ഭൗമോര്‍ജ്ജം പ്രസരിച്ചു കൊണ്ടിരിക്കുമെന്നാണ് കണ്ടുപിടുത്തം.
ഭക്തിയോടുകൂടി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തനിലേക്ക് അനുകൂല ഊര്‍ജ്ജം ലഭ്യമാക്കുന്നതോടെ തന്നെ അയാളില്‍ ഗുണകരമായ മാറ്റങ്ങളും കാണാവുന്നതാണ്. സാധാരണ ഭൂമിയില്‍ നിശ്ചലോര്‍ജ്ജമാണ് കാണപ്പെടുന്നത്. എന്നാല്‍ ക്ഷേത്രനിര്‍മ്മിതിക്കായി ഉപയോഗിച്ചിരിക്കുന്ന വാസ്തുശില്പഘടനയില്‍ നിന്നും അത് ചലനാത്മകമായി മാറുന്നു. ഈ ചലനാത്മകോര്‍ജ്ജമാണ് ഭക്തനിലെക്കും എത്തിച്ചേരുന്നത്. ഇതു നിത്യവും പൂജകള്‍ നടന്നുവരുന്ന ക്ഷേത്രത്തില്‍ മാത്രമല്ല ലഭ്യമാകുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
പൂജ മുടങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച് തൊഴുതുമടങ്ങിയാലും ഈ ഗുണം ലഭിക്കുമെന്ന്, അതായത് ഊര്‍ജ്ജനിലവാരം വര്‍ദ്ധിക്കുമെന്നാണ്, കണ്ടുപിടുത്തം.
"അമ്പലങ്ങളിലെ ഊര്‍ജ്ജപ്രവര്‍ത്തനം" എന്ന പേരില്‍ ഡോ. പ്രഭാത്കുമാര്‍ പോദ്ദാര്‍, സുകൃതീന്ദ്രാ ഒറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണ്ണ (1999 ഒക്ടോബര്‍) ലില്‍ ഇതു സംബന്ധിച്ച് വളരെ ശ്രദ്ധേയമായ തന്റെ കണ്ടുപിടുത്തെപ്പറ്റി എഴുതിയിട്ടുണ്ട്.
ചെന്നൈയ്ക്കടുത്ത് മാമല്ലപുരത്തെ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നശിച്ചുപോയ ഒരു അമ്പലത്തിലാണ് അദ്ദേഹം തന്റെ ഗവേഷണം നടത്തിയത്.
പ്രസ്തുത അമ്പലം, ശിവലിംഗം പൊട്ടിപ്പൊളിഞ്ഞ് നിത്യപൂജകള്‍ ഒന്നുമില്ലാതെ നശിച്ചുപോയിരുന്നുവെങ്കിലും അവിടെ പ്രവേശിക്കുന്നവരുടെ ശരീരത്തില്‍ ഊര്‍ജജ നിലവാരം വര്‍ദ്ധിക്കുന്നതായിട്ടാണ് കണ്ടുപിടിച്ചിരിക്കുന്നത്.
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്, ക്ഷേത്രതിരുമുറ്റത്തെത്തുന്നവരില്‍ ചലനാത്മകമായ ഊര്‍ജ്ജം സമ്മാനിക്കുവാന്‍ ക്ഷേത്രവാസ്തുശില്പങ്ങള്‍ക്ക് കഴിവുണ്ടെന്നാണ്.