യന്ത്രം ഭൂമിക്കടിയില്‍ സ്ഥാപിക്കുക എന്നുള്ളതാണ് ഉദ്ദേശ്യമെങ്കില്‍ അതിന് സ്ഥലശുദ്ധി വരുത്തേണ്ടതാണ്.
ഭൂമി കുഴിച്ചു മണ്ണ് നീക്കി ചാണകം കലക്കിയൊഴിച്ച് ശുദ്ധി വരുത്തുകയോ പുണ്യാഹം, പഞ്ചഗവ്യം എന്നിവ തര്‍പ്പിച്ച് ശുദ്ധിയാക്കുകയോ ചെയ്യുക. ഏതാണ് ഉചിതമെന്ന് വച്ചാല്‍ അത് കാര്‍മ്മികന്റെ യുക്തിക്കനുസൃതമായി ചെയ്യാവുന്നതാണ്. അക്ഷതവും പൂവും ചന്ദനവും കറുമ്പുല്ലും കുഴിയില്‍ നിക്ഷേപിച്ച് കേടുപാടുകളൊന്നും സംഭവിക്കാതെ യന്ത്രം കുഴിയില്‍ സ്ഥാപിച്ച് കുഴിമൂടേണ്ടതാണ്.