രാശികളുടെ സ്ത്രീപുരുഷഭേദം, ചരാദിസ്വഭാവം, ദിഗ്ഭേദം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
രാശികളുടേയും " നവാംശക " രാശികളുടേയും അധിപന്മാരേയും കുറിച്ച്
കുജ, ശുക്ര, ജ്ഞേ, ന്ദ്വര്‍ക്ക, ശുക്ര, കുജ, ജീവ, മന്ദ, ശനി, ഗുരവഃ
ഭേശാ, നവാംശകാനാ, മജ, മകര, തുലാ, കുളീരാദ്യാഃ
മേടത്തിന്റെയും വൃശ്ചികത്തിന്റെയും അധിപന്‍ കുജനും, ഇടവത്തിന്റെയും തുലാത്തിന്റെയും ശുക്രനും, മിഥുനത്തിന്റെയും, കന്നിയുടെയും ബുധനും, കര്‍ക്കിടകത്തിന്റെ ചന്ദ്രനും, ചിങ്ങത്തിന്റെ ആദിത്യനും, ധനുവിന്റെയും മീനത്തിന്റെയും വ്യാഴവും, മകരത്തിന്റെയും കുംഭത്തിന്റെയും അധിപന്‍ ശനിയുമാകുന്നു.
ഓരോ രാശിയും ഒമ്പത് ഭാഗമാക്കി അംശിച്ചാല്‍ അതില്‍ ഒരു ഭാഗത്തേയാണ് " നവാംശകം " എന്ന് പറയുന്നത്.
മേടം ചിങ്ങം ധനു ഈ മൂന്നു രാശികളുടേയും ആദ്യത്തെ നവാംശകം മേടത്തിലും, രണ്ടാമത്തേത് ഇടവത്തിലും ഇങ്ങനെ ക്രമേണ ഒടുവിലത്തെ നവാംശകം ധനുവിലും.
ഇടവം, കന്നി, മകരം ഈ മൂന്നു രാശികളുടെ ആദ്യനവാംശകം മകരത്തിലും ക്രമേണ ഒമ്പതാമത്തെ അംശകം കന്നിയിലും.
മിഥുനം, തുലാം, കുംഭം ഇതുക്കളുടെ ആദ്യത്തെ അംശകം തുലാത്തിലും ഒടുവിലത്തേത് മിഥുനത്തിലും.
കര്‍ക്കിടകം, വൃശ്ചികം, മീനം ഇതുക്കളുടെ ആദ്യനവാംശകം കര്‍ക്കിടകത്തിലും ഒടുവിലത്തെ അംശകം മീനത്തിലുമാകുന്നു. അവയുടെ ആധിപത്യവും മേഷാദിരാശികള്‍ക്ക് പറഞ്ഞപ്രകാരം തന്നെയുമാണ്. ഓരോ നവാംശകം ഏതേത് രാശിയില്‍ വരുന്നുവോ അതാതു രാശിയുടെ അധിപന്‍ തന്നെയാണ് അതാത് നവാംശകത്തിന്റെയും അധിപന്‍ എന്ന് താല്പര്യം.
ദ്വാദശാംശകം, ദ്രേക്കാണം, ഹോര എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ദ്വാദശാംശകം, ദ്രേക്കാണം, ഹോര എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.