വറുത്ത എണ്ണ കൊണ്ട് വിളക്ക് കത്തിക്കരുതെന്ന് പഴമക്കാര്‍ പറയും. അതുപോലെ തന്നെ വിളക്ക് കത്തിക്കുന്ന എണ്ണ കൊണ്ട് ആഹാരസാധനങ്ങള്‍ വറുക്കരുതെന്നും പറയാറുണ്ട്.
എന്നാല്‍ ഒരിക്കല്‍ വറുത്ത എണ്ണ കൊണ്ട് രണ്ടാമത് വറുക്കുക പോലും ചെയ്യരുതെന്നാണ് ആധുനിക ശാസ്ത്രം അഭിപ്രായപ്പെടുന്നത്. ഇതിന് കാരണങ്ങളുണ്ട്.
നേരത്തെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഈ സങ്കല്‍പ്പത്തെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയാണ് ശാസ്ത്രം പറയുന്നത്. അത് പല പരീക്ഷണങ്ങളിലൂടെയും അവര്‍ തെളിയിച്ചിട്ടുണ്ട്.
പര്‍പ്പടകം മുതലായവ വറുത്ത് കഴിഞ്ഞാല്‍ മിച്ചം വരുന്ന എണ്ണ ഒഴിച്ച് സൂക്ഷിച്ച് വച്ചിട്ട് രണ്ടാമതും അതുപയോഗിക്കുന്ന അവസ്ഥ ഇന്നും നിലവിലുണ്ട്. ഇതു പാടില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വറുക്കുന്നതിനുവേണ്ടി ഒരിക്കല്‍ എണ്ണ ഉപയോഗിച്ചുകഴിഞ്ഞാല്‍ അത് ചൂടാകുന്നതോടുകൂടി പ്രസ്തുത എണ്ണയില്‍ കാര്‍ബണ്‍ രൂപപ്പെടും. അങ്ങനെ കാര്‍ബണ്‍ ഉണ്ടാകുന്ന എണ്ണയില്‍ പിന്നെയും എണ്ണ ഒഴിച്ച് ഉപയോഗിച്ചാലും ആ എണ്ണ തന്നെ ഉപയോഗിച്ചാലും ശരീരത്തിന് ദോഷമാണെന്നാണ് കണ്ടുപിടുത്തം. ഈ സത്യാവസ്ഥ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നതുകൊണ്ടാവണം ഇത്തരത്തില്‍ ഒരു വിലക്ക് പഴമക്കാര്‍ പണ്ടുമുതല്‍ക്കേ ഏര്‍പ്പെടുത്തിയിരുന്നത്.