രാശിയുടെ വര്‍ണ്ണങ്ങള്‍ (നിറങ്ങള്‍)
അരുണ, സിത, ഹരിത, പാടല -
പാണ്ഡു, വിചിത്രാഃ, സിതേതര, പിശംഗൌ;
പിംഗള, കര്‍ബ്ബുര, ബഭ്രുക -
മലിനാ രുചയോ യഥാസംഖ്യം.
മേടം രാശിയുടെ നിറം ചുവപ്പും, ഇടവത്തിന്റെ വെളുപ്പും, മിഥുനത്തിന്റെ പച്ചയും, കര്‍ക്കടകത്തിന്റെ ചുവപ്പുകലര്‍ന്ന വെളുപ്പും, ചിങ്ങത്തിന്റെ മങ്ങിയ വെളുപ്പും, കന്നിയുടെ നാനാവര്‍ണ്ണവും, തുലാത്തിന്റെ കറുപ്പും, വൃശ്ചികത്തിന്റെ സ്വര്‍ണ്ണവര്‍ണ്ണവും, ധനുവിന്റെ മഞ്ഞയും, മകാരത്തിന്റെ വെളുപ്പുകലര്‍ന്ന ചുവപ്പും, കുംഭം രാശിയ്ക്ക് കീരിയുടെ നിറവും, മീനം മുഷിഞ്ഞ നിറവുമാകുന്നു.
രാശികളുടെ സ്ത്രീപുരുഷഭേദം, ചരാദിസ്വഭാവം, ദിഗ്ഭേദം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക.
രാശികളുടെ സ്ത്രീപുരുഷഭേദം, ചരാദിസ്വഭാവം, ദിഗ്ഭേദം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക.