ഗ്രഹങ്ങളുടെ വക്രസ്ഥിതിഫലം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
വാഹനയോഗം
നാലാംഭാവാധിപനും, ഒന്‍പതാം ഭാവാധിപനും ചേര്‍ന്ന് ലഗ്നത്തില്‍ നിന്നാല്‍ അവന്‍ വളരെ ധനവും ഭാഗ്യവും വാഹനങ്ങളും ഉള്ളവനായി ഭവിക്കും.
വ്യാഴം നാലില്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്താലും അവന്‍ വളരെ സുഖവും വാഹനങ്ങളും ഉള്ളവനായി ഭവിക്കും.
വ്യാഴം നാലാംഭാവധിപനായി കേന്ദ്രങ്ങളിലെവിടെയെങ്കിലും നിന്നാലും അവന്‍ സുഖവും വാഹങ്ങളും ഉള്ളവനായി ഭവിക്കും.
ശുക്രന്‍ നാലാം ഭാവാധിപനോടുകൂടി നാലില്‍ നിന്നാല്‍ അവന് സാധാരണയായ വാഹനങ്ങള്‍ ഉണ്ടായിരിക്കും.
ശുക്രന്‍ നാലാം ഭാവാധിപനായി പതിനൊന്നിലോ ഒന്‍പതിലോ പത്തിലോ നിന്നാല്‍ അവന്‍ ധാരാളം വാഹനങ്ങളുടെ ഉടമസ്ഥനായിരിക്കും.
നാലാംഭാവാധിപന്‍ ചന്ദ്രനോടുകൂടിചേര്‍ന്ന് നിന്നാലും, വാഹങ്ങള്‍ക്ക് ഉടമസ്ഥനായി ഭവിക്കും.
കര്‍ക്കിടകലഗ്നത്തില്‍ ജനിക്കുകയും, ബുധശുക്രന്മാര്‍ നാലില്‍ നില്‍ക്കുകയും ചെയ്‌താല്‍ അവന്റെ ബുധദശയില്‍ ശുക്രഅപഹാരകാലത്ത് വാഹനങ്ങള്‍ ലഭിക്കും.
വ്യാഴം നാലില്‍ നിന്നാല്‍ കുതിരകളാല്‍ വലിക്കപ്പെടുന്ന വാഹനമുള്ളവനായും, ശുക്രന്‍ എഴില്‍ നിന്നാല്‍ കാമിയായും, ദുര്‍വൃത്തനായും ഭവിക്കും.
നാലില്‍ ശനി നിന്നാല്‍ അന്യരാജ്യങ്ങളില്‍ താമസിക്കുവാന്‍ ഇടയാകും. അങ്ങനെയുള്ളവന്‍ പഴക്കം ചെന്നതും ജീര്‍ണ്ണിച്ചതുമായ ഭവനങ്ങളില്‍ താമസിക്കുവാനും ഇടവരുന്നതാണ്. മാത്രമല്ല അവന്‍ വളരെ കഠിനഹൃദയനുമായിരിക്കും.
നാലാം ഭാവാധിപനും ഒന്‍പതാം ഭാവാധിപനും പരസ്പരം ക്ഷേത്രങ്ങള്‍ ( രാശികള്‍) മാറി സ്ഥിതിചെയ്താല്‍ ഭാഗ്യവാഹനയോഗം ഭവിക്കും.
നാലാംഭാവാധിപനും പതിനൊന്നാം ഭാവാധിപനും മേല്‍പ്രകാരം ക്ഷേത്രങ്ങള്‍ മാറി സ്ഥിതിചെയ്താലും ഭാഗ്യവാഹനയോഗം ഭവിക്കും.
നാലാം ഭാവാധിപനും അഞ്ചാംഭാവാധിപനും പരസ്പരം ക്ഷേത്രം മാറി നിന്നാലും ഭാഗ്യവാഹനയോഗം ഉണ്ടാകും.
നാലാംഭാവാധിപനും ലഗ്നാധിപനും പരസ്പരം ക്ഷേത്രം മാറി നിന്നാലും ഭാവ്യവാഹനയോഗം ഉണ്ടാകും.
അഞ്ചാംഭാവാധിപനും ഒന്‍പതാംഭാവാധിപനും പരസ്പരം ക്ഷേത്രം മാറി നിന്നാലും ഭാഗ്യവാഹനയോഗം ഭവിക്കും.
അഞ്ചാംഭാവാധിപനും പതിനൊന്നാം ഭാവാധിപനും പരസ്പരം ക്ഷേത്രം മാറി നിന്നാല്‍ ഭാഗ്യവാഹനയോഗം ഉണ്ടാകും.
നാലാംഭാവാധിപനും അഞ്ചാംഭാവാധിപനും അവരവരുടെ രാശികളില്‍ നിന്നാലും ഭാഗ്യവാഹനയോഗം ഭവിക്കും.
ലഗ്നാധിപനും ഒന്‍പതാംഭാവാധിപനും അവരവരുടെ സ്ഥാനങ്ങളില്‍ നിന്നാലും ഭാഗ്യവാഹനയോഗം ഭവിക്കും.
അഞ്ചാംഭാവാധിപന്‍ ഒന്‍പതിലും ഒന്‍പതാം ഭാവാധിപന്‍ പത്തിലും നിന്നാലും ഭാഗ്യവാഹനയോഗം ഭവിക്കും.
ധനഭാഗ്യയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ധനഭാഗ്യയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.