രണ്ടുസന്ധ്യകളിലും നിലവിളക്ക് കൊളുത്തുമ്പോഴും വിളക്ക് കൊളുത്തികൊണ്ട് വരുമ്പോഴും വടക്കുവശത്തെ വാതില്‍ അടച്ചിടണമെന്ന് പഴമക്കാര്‍ ഉപദേശിച്ചാല്‍ അതിനെ അന്ധവിശ്വാസമായിട്ട് ആരും കരുതും.
സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക് കത്തിക്കുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയം മുതലുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയും വൈകീട്ട് ജ്വലിപ്പിക്കുന്നത് ഐശ്വര്യത്തിന് വേണ്ടിയുമാണെന്നാണ് വിശ്വാസം. ബ്രഹ്മമുഹൂര്‍ത്തം തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇതാകട്ടെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്.
ദക്ഷിണധ്രുവത്തില്‍ നിന്നും ഉത്തരധ്രുവത്തിലേക്കാണ് കാന്തികശക്തി പ്രവഹിക്കുന്നത്. അതിനാല്‍ നിലവിളക്ക് കൊളുത്തുന്ന സമയം വടക്കേ വാതില്‍ തുറന്നിട്ടിരുന്നാല്‍ ഈ കാന്തികപ്രവാഹത്തോടൊപ്പം വിളക്കിന്റെ ജ്വാലയുടെ ശക്തിയും പുറത്തുപോകാന്‍ ഇടയുണ്ട്. കൂടാതെ പ്രസ്തുത വാതിലില്‍ കൂടി വിഷാണുക്കള്‍ അകത്തു കയറുന്നത് തടയാനാകും. വിളക്കും കത്തിക്കുന്ന എള്ളെണ്ണയും ചൂടായിക്കഴിഞ്ഞാല്‍ ഉയരുന്ന പ്രാണോര്‍ജ്ജമാകട്ടെ അണുബാധ തടയുകയും ചെയ്യും. ഈ പ്രാണോര്‍ജ്ജത്തെ തെക്കുനിന്നും വടക്കോട്ട് സഞ്ചരിക്കുന്ന കാന്തികപ്രവാഹം പുറത്തുകൊണ്ടുപോകാതിരിക്കാന്‍ വടക്കേവാതില്‍ അടയ്ക്കുന്നത് നന്ന്.