എല്ലാ പ്രവൃത്തികളില്‍ നിന്നും തടയുക എന്നതാണ് സ്തംഭനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായി യാതൊന്നും ചെയ്യാന്‍ ശേഷിയില്ലാതെ സകലശക്തികളും സ്തംഭിച്ച് പോകുന്ന അവസ്ഥ സ്തംഭനകര്‍മ്മത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് പറയുന്നു. മനുഷ്യന് ഉപദ്രവകാരികളായ ദുഷ്ടജന്തുക്കളെയും സര്‍പ്പങ്ങളെയും നിയന്ത്രിക്കാന്‍ സ്തംഭനത്തിന് ശേഷിയുണ്ട്.
മഞ്ഞപ്പൂക്കള്‍ കൊണ്ട് ഭഗവതിയെ പൂജിക്കുകയാണ് സ്തംഭനത്തില്‍ വേണ്ടത്. വീടിന്റെ കിഴക്കുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്നുവേണം സ്തംഭനകര്‍മ്മം ചെയ്യേണ്ടത്. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ് എന്നിവയും ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങളും സ്തംഭനകര്‍മ്മത്തിന് ഉത്തമമാണ്. വികടാസനമാണ് സ്തംഭനത്തിന് പറഞ്ഞിട്ടുള്ളത്. ആനത്തോലിട്ടിരുന്നുവേണം സ്തംഭന കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. "സമ്പുടം" എന്ന രീതി അവലംബിച്ചാണ് സ്തംഭന മന്ത്രങ്ങള്‍ ജപിക്കേണ്ടത്. ആദ്യം മന്ത്രം മുഴുവന്‍ ജപിക്കുക. പിന്നെ നാമം മുഴുവന്‍ ചൊല്ലുക. പിന്നെ വിപരീതദിശയില്‍ ചെയ്യുക. ഇതാണ് സമ്പുട രീതി. കൊന്നയുടെ ചമത ആടിന്റെ നെയ്യില്‍ നനച്ചുവേണം ഹോമിക്കേണ്ടത്.
വേപ്പിന്‍ കുരുകൊണ്ട് നിര്‍മ്മിച്ച മാലയാണ് സ്തംഭനക്രിയയില്‍ ജപത്തിനായി ഉപയോഗിക്കേണ്ടത്. പേരാല്‍മരം കടഞ്ഞുണ്ടാക്കിയ അഗ്നി ഉപയോഗിച്ചുവേണം സ്തംഭനത്തില്‍ ഹോമം ചെയ്യേണ്ടത്.