വെടിവഴിപാട് എന്തിന്?

  സമാധാനത്തോടെ അല്‍പ്പമൊന്നു പ്രാ൪ത്ഥിക്കാമെന്നു കരുതിച്ചെന്നാല്‍ അവിടെ കാതടപ്പിക്കുന്ന വെടിശബ്ദമാണെന്ന് ഈശ്വരവിശ്വാസികള്‍ തന്നെ പറയുന്നത് കേള്‍ക്കാം.

  കാര്യവും പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ശരിതന്നെ. മിക്കപ്പോഴും കാതടപ്പിക്കുന്ന രീതിയിലാണ് ക്ഷേത്രാങ്കണത്തിലെ വെടിശബ്ദം.

  എന്നാല്‍ ഈ സ്ഫോടനധ്വനിയെ നമ്മുടെ മുന്‍തലമുറ ഭക്തിയോടെയാണ് കണ്ടിരുന്നത്.

  കയ്യിലിരിക്കുന്ന കാശുകൊടുത്ത് വെടി ശബ്ദം ഉണ്ടാക്കി കാതടപ്പിക്കണമോ എന്ന് ചോദിച്ചവരും കുറവല്ല.

  ഉറങ്ങുന്ന ഈശ്വരനെ തന്റെ സാന്നിദ്ധ്യം അറിയിച്ച് ഉണര്‍ത്താനുള്ള ഒരു ആരാധനാ രീതിയാണ് വെടിവയ്പ്പിലൂടെ നടത്തുന്നതെന്നാണ് പഴമക്കാര്‍ പലരും കരുതിയിരുന്നത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വെടിയെന്നത് ഒരു പ്രധാന വഴിപാടാണ്. ഈ വഴിപാട് നടത്തുന്നതിനുവേണ്ടി ചില്ലറകള്‍ സ്വരൂപിച്ച് വച്ച് ഒരുമിച്ച് നല്‍കുന്ന ഭക്തരെയും കണ്ടിട്ടുണ്ട്.

  എന്നാല്‍ ക്ഷേത്രത്തിലെ വെടിവഴിപാടിലിനു പിന്നിലുള്ള ശാസ്ത്രീയരഹസ്യം മറ്റൊന്നാണ്. ബിഗ്‌-ബാങ്ങ് തിയറിയെന്ന മാഹാവിസ്ഫോടന സിദ്ധാന്തത്തില്‍ നിന്നാണ് അത് മനസ്സിലാക്കിയിരിക്കുന്നത്. ഈ സിദ്ധാന്തത്തിന്റെ പ്രതീകമാണത്രേ വെടിനാദം. ഗ്രാമാന്തരീക്ഷത്തിലെ ക്ഷേത്രത്തിനുചുറ്റും നിലകൊള്ളുന്ന വിഷബീജങ്ങള്‍ ഇതിലൂടെ നശിക്കുന്നുവെന്നതാണ് ഇതുകൊണ്ടുള്ള ഗുണം. വെടിനാദത്തിന്റെ ചെറിയ രൂപമായ ' ഫട് ' എന്ന സ്ഫോടനശബ്ദം പൂജക്കിടയിലും ഉപയോഗിച്ചുവരുന്നുണ്ട്.

  ധൂര്‍ത്താണെന്ന് തോന്നാവുന്ന കരിമരുന്നു പ്രയോഗം കൊണ്ടും നശിക്കുന്നത് ചുറ്റുമുള്ള വിഷബീജങ്ങള്‍ തന്നെ. മഹാശബ്ദസ്ഫോടനത്തോടെയാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന സിദ്ധാന്തത്തിന്റെ പ്രതീകമായിട്ടാണ്‌ ഇതിനെ വിശേഷിപ്പിച്ചുവരുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.