ഓട്ടുനിലവിളക്കിന്റെ അഗ്നിയെ രാത്രിയുടെ കാവല്‍ക്കാരനായാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. ഓട്ടുവിളക്കെന്നാല്‍ ലോഹനിര്‍മ്മിതമായ ഓട് കൊണ്ടുണ്ടാക്കിയതെന്നു അര്‍ത്ഥം. ഇത്തരത്തിലുള്ള നിലവിളക്കില്‍ നിന്നും ചെമ്പ്, വെള്ളി, ഈയം എന്നിവയുടെ ദൌര്‍ലഭ്യം മനുഷ്യശരീരത്തില്‍ കുറഞ്ഞുകിട്ടും. മാത്രമല്ല കത്തിക്കേണ്ട എണ്ണ
എള്ളെണ്ണ തന്നെയായിരിക്കണം. എള്ളെണ്ണയില്‍ ഇരുമ്പിന്റെ അംശം കൂടുതലാണ്.
സ്വര്‍ണ്ണാഭരണം ധരിക്കുകയും ഓട്ടുവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരി ജ്വലിപ്പിക്കുകയും ചെയ്‌താല്‍ ഫലത്തില്‍ പഞ്ചലോഹത്തിന്റെ ഗുണം തന്നെയാണ് നമുക്ക് ലഭിക്കുന്നത്. ഓട്ടുവിളക്കിലെ ലോഹനിര്‍മ്മിതശക്തിയും എള്ളെണ്ണയിലെ ഇരുമ്പിന്റെ ശക്തിയും കൂടിച്ചേരുമ്പോള്‍ ജ്വലിക്കുന്ന നാളത്തിന് ചുറ്റും പ്രാണോര്‍ജ്ജം അതായത് ആരോഗ്യശക്തി പ്രസരിക്കും. അവ രോഗകാരണങ്ങളെ നശിപ്പിക്കുമെന്ന് ആധുനികശാസ്ത്രം പറയുമ്പോള്‍ ഈ ജ്വാല ദുഷ്ടമൂര്‍ത്തികളെ ഇല്ലാതാക്കുമെന്ന് മുത്തശ്ശിമാര്‍ പറയുമായിരുന്നു. പകല്‍ സമയത്ത് സൂര്യന്‍ കാവല്‍ക്കാരനാകുന്നത് പോലെ രാത്രിയില്‍ ഓട്ടുവിളക്കില്‍ ജ്വലിക്കുന്ന അഗ്നി മനുഷ്യര്‍ക്ക് രക്ഷകനായും കാവല്‍ക്കാരനായും ഗുണം ചെയ്യുമെന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല.