ദീപത്തിനും അതിന്റെ നാളത്തിനും ശാസ്ത്രീയമായി തന്നെ ഗുണമുണ്ടെങ്കിലും തെക്കുനിന്നും വരുന്ന ദീപം ദര്‍ശിക്കണമെന്നാണ് ആചാര്യന്മാര്‍ പഠിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ നിലവിളക്ക് തെളിക്കുമ്പോള്‍ തെക്കോട്ട് തിരിയിടുന്നത് നിഷിദ്ധമാണ്. തെക്കുനിന്നുമാണ് വടക്കോട്ട് ഒരു കാന്തിക ശക്തി പ്രവഹിക്കുന്നത്. ഈ കാന്തികശക്തിയുടെ ഉത്ഭവസ്ഥാനമായ തെക്കുവശത്തുനിന്നും വരുന്ന ദീപനാളം ആ കാന്തികശക്തിയിലൂടെയാണ് കടന്നുവരുന്നത്. അതാണ് തെക്കുനിന്നുള്ള ദീപം ദര്‍ശിക്കണമെന്ന് പഴമക്കാര്‍ വിധിയെഴുതിയത്. ഇത്തരത്തില്‍ കടന്നുവരുന്ന കാന്തികശക്തിക്ക് സുഗമമായി കടന്നുപോകാനാണ് പഴയകാലത്തെ ചുമരുകളില്‍ തെക്കും വടക്കും ദ്വാരങ്ങളിട്ടിരുന്നതും.
തെക്കോട്ട് തിരിഞ്ഞുള്ള അതായത്, കാന്തികശക്തിക്ക് എതിരെയുള്ള പലതും പഴമക്കാര്‍ നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്.
വീടുപണിയുമ്പോള്‍ സാധാരണ തെക്കോട്ട് പടിയിറങ്ങുന്ന രീതിയിലല്ല. കുളിക്കുമ്പോള്‍ തെക്കോട്ട് തിരിഞ്ഞ് മുങ്ങരുതെന്നും വിധിയുണ്ട്. മല - മൂത്രവിസര്‍ജ്ജനം തെക്കോട്ട് തിരിഞ്ഞാകരുത്; മണ്‍വെട്ടി, കോടാലി തുടങ്ങിയ ഉപകരണങ്ങള്‍ തെക്കുവശത്ത് സൂക്ഷിക്കരുത് തുടങ്ങിയ തെക്കുവശത്തിനെപ്പറ്റി നിരവധി കണ്ടെത്തലുകളുണ്ട്.