ഭൂമിനാഥയോഗം
നാലാംഭാവാധിപന്‍ ഉച്ചസ്ഥനായോ ലഗ്നാധിപനോട് ചേര്‍ന്നോ, വ്യാഴത്തിന്റെയോ ശുക്രന്റെയോ കൂടിചേര്‍ന്നോ, വീക്ഷണത്തോടുകൂടിയോ നിന്നാല്‍ അവന്‍ വളരെ ഭൂമികളുടെ നാഥനായിതീരും.
ഗുരു നാലാംഭാവത്തില്‍ നില്‍ക്കുകയോ, നാലാംഭാവാധിപന്‍ ശുഭഗ്രഹങ്ങളോട്ചേര്‍ന്ന് നില്‍ക്കുകയോ, നാലാംഭാവം ശുക്രനാല്‍ വീക്ഷിക്കപ്പെടുകയോ ചെയ്യുന്നവനും വളരെ ഭൂമികളുടെ നാഥനായിരിക്കും.
മകരം രാശി നാലാംഭാവമായിരിക്കുകയും, അവിടെ കുജന്‍ നില്‍ക്കുകയും, ശനി വ്യാഴത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുമ്പോള്‍ ജനിച്ചവനും വളരെ ഭൂമിയുടെ നാഥനായിരിക്കും.
നാലാംഭാവാധിപന്‍ ശുക്രനായിരിക്കുകയും ആ ശുക്രനെ കുജന്‍ വീക്ഷിക്കുകയും ചെയ്താലും അവന്‍ വളരെ ഭൂമിയുള്ളവനായിരിക്കും.
നാലാംഭാവാധിപന്‍ നാലില്‍ നില്‍ക്കുകയും, ഉച്ചത്തില്‍ നില്‍ക്കുന്ന ചൊവ്വയെ വ്യാഴം (ഗുരു) വീക്ഷിക്കുകയും ചെയ്‌താല്‍ അപ്പോള്‍ ജനിക്കുന്നവന്‍ വളരെ ഭൂമികളുടെ നാഥനായിത്തീരും.
ചന്ദ്രാദിയോഗങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ചന്ദ്രാദിയോഗങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.