പ്രായശ്ചിത്ത വിധാനം
എല്ലകര്‍മ്മങ്ങള്‍ക്കും ഗ്രഹസ്ഥിതി ഉത്തമത്തില്‍ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ കര്‍മ്മഫലം പൂര്‍ണ്ണമായി ചെയ്യും. ദോഷംകുറഞ്ഞും ഗുണം ഏറിയും വരുന്നത് മധ്യമഫലം ചെയ്യും. ഗുണം കുറഞ്ഞും ദോഷം ഏറിയും വരുന്നത് അധമഫലം ചെയ്യും. അതിനാല്‍ അധമമുഹൂര്‍ത്തം ഒരിക്കലും സ്വീകരിക്കരുത്. മൗഹൂര്‍ത്തികന്‍ ഗുണരഹിതമായ ഒരു മുഹൂര്‍ത്തം ഒരിക്കലും ഉപദേശിച്ചുകൊടുക്കാന്‍ പാടുള്ളതല്ല. അതിന്റെ ഫലം മൗഹൂര്‍ത്തികനേയും മുഹൂര്‍ത്തകര്‍ത്താവിനേയും ശ്രേയോഹാനിയിലേക്ക് നയിക്കും. മധ്യമഫലമുഹൂര്‍ത്തം പ്രായശ്ചിത്തം ചെയ്ത് സ്വീകരിക്കാമെന്നുണ്ട്. ഗ്രഹദോഷപ്രായശ്ചിത്തമാണ് നടത്തേണ്ടത്. ആദിത്യന് ചുകന്ന പശു, ചന്ദ്രന് ശംഖ്, ചൊവ്വയ്ക്ക് ചുവന്ന കാള, ബുധന് സ്വര്‍ണ്ണം, വ്യാഴത്തിന് മഞ്ഞപ്പട്ട്, ശുക്രന് വെള്ള കുതിര, ശനിക്കു കറുത്ത പശു, രാഹുവിന് കാരിരുമ്പ്, കേതുവിന് മുട്ടനാട് ഇവയാണ് ഗ്രഹങ്ങളുടെ പ്രായശ്ചിത്ത ദ്രവ്യങ്ങള്‍. ഇവകളെ ദാനം ചെയ്തും; വിശിഷ്ടമായി പശു ദാനം ചെയ്തും നവഗ്രഹപൂജാവിധാനം കൊണ്ടും മുഹൂര്‍ത്ത ദോഷം തീര്‍ക്കാം. ഇവിടെ പറഞ്ഞ ദ്രവ്യദാനത്തേക്കാള്‍ ഫലപ്രദവും മുഹൂര്‍ത്തഗുണസമ്പൂര്‍ണ്ണതയും ലഭിക്കാന്‍ നവഗ്രഹയജനയജ്ഞം നടത്തുന്നതാണ് ഉത്തമം. മുഹൂര്‍ത്തസമയത്തിനു മുമ്പായി അന്നേദിവസത്തെ ഗ്രഹസ്ഥിതിക്കൊത്ത് രാശിചക്രം പത്മനിര്‍മ്മാണം നടത്തി അതാതു രാശികളില്‍ ഗ്രഹങ്ങളെ അടയാളപ്പെടുത്തി നവഗ്രഹപൂജാവിധിപ്രകാരം രാശിപൂജയും നവഗ്രഹപൂജയും നടത്തി നവഗ്രഹശാന്തിമന്ത്രങ്ങളെക്കൊണ്ട് ആദിത്യാദിനവഗ്രഹങ്ങള്‍ക്ക് പ്രത്യേകം പുഷ്പാഞ്ചലി നടത്തി സംവാദസൂക്തം ഭാഗ്യസൂക്തം ശക്തിപഞ്ചാക്ഷരി എന്നിവകൊണ്ടും പുഷ്പാഞ്ചലി നടത്തി നവഗ്രഹങ്ങളെ സമ്പൂര്‍ണ്ണസന്തുഷ്ടരാക്കി, ബ്രാഹ്മണന് പശുദ്ദാനവും നടത്തി മുഹൂര്‍ത്തം കൈകൊണ്ടെന്നാല്‍ മുഹൂര്‍ത്തഫലപ്രാപ്തി സമ്പൂര്‍ണ്ണമായി അനുഭവിക്കും. ഉത്തമമുഹൂര്‍ത്തത്തിനു ഇപ്രകാരം നവഗ്രഹപൂജനടത്തി മുഹൂര്‍ത്തം കൊള്ളുന്നത് ശ്രേഷ്ഠം തന്നെയാണ്. ഇങ്ങനെ ഉപദേശിച്ചുകൊടുക്കേണ്ടതും ചെയ്യിപ്പിക്കേണ്ടതും മൗഹൂര്‍ത്തികന്റെ കടമയാണ്.
കാലനിര്‍ണ്ണയം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
കാലനിര്‍ണ്ണയം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.