ദ്വാദശാംശകം, ദ്രേക്കാണം, ഹോര എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ത്രിംശാംശകങ്ങളും അധിപന്മാരും
കുജ, യമ, ജീവ, ജ്ഞ, സിതാഃ
പഞ്ചെ ന്ദ്രിയ, വസു, മുനീ, ന്ദ്രിയാംശാനാം
വിഷമേ, സമഉത്ക്രമത-
സ്ത്രീംശാംശേശാസ്തഥാ കല്പ്യാഃ
ഓരോ രാശിയും മുപ്പതാക്കി ഭാഗിച്ച് അവയില്‍ ഒരു അംശത്തെയാണ് " ത്രിംശാംശകം " എന്ന് പറയുന്നത്. അതായത് ഓരോ തിയ്യതി എന്നര്‍ത്ഥം.
ഇവയില്‍ ആദ്യം മുതല്‍ അഞ്ചു തിയ്യതികളുടെ അധിപന്‍ കുജനും, പിന്നെ അഞ്ചിന്റെ അധിപന്‍ ശനിയും, പതിനൊന്നു മുതല്‍ എട്ടിന്റെ വ്യാഴവും, പിന്നെ ഏഴിന്റെ ബുധനും, ബാക്കി അഞ്ചു അംശകങ്ങളുടെ അധിപന്‍ ശുക്രനുമാകുന്നു. ഇതു മേടം മിഥുനം മുതലായി ഒറ്റപ്പെട്ട രാശികളിലെ ക്രമമാണ്. ഇരട്ടപ്പെട്ട രാശികളിലും അധിപന്മാരും അവയ്ക്കുള്ള അംശകങ്ങളുടെ തുകയും ഇപ്രകാരം തന്നെയാണ്. പക്ഷേ, അധിപന്മാരുടെ ക്രമം, നേരെ മറിച്ച്, ശുക്രന്‍ ബുധന്‍ വ്യാഴം കുജന്‍ ഇങ്ങനേയുമാകുന്നു.
പകല്‍ രാശികള്‍, രാത്രി രാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
പകല്‍ രാശികള്‍, രാത്രി രാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.