അമ്പലത്തിലെ നേദ്യച്ചോറ് കഴിക്കാന്‍ മറക്കരുത്. എന്തുകൊണ്ട്?

  നേദ്യച്ചോറുണ്ണുകയെന്നാല്‍ വിശപ്പിന് ഭക്ഷണം കഴിക്കുകയെന്നല്ല. മറിച്ച് ഭഗവാന് നിവേദിച്ച അന്നം കഴിക്കുകയെന്നതാണ്. അതിലൂടെ ഭഗവല്‍പ്രീതി ലഭിക്കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

  ക്ഷേത്രത്തിലെ ഭഗവാന് നിവേദിക്കുന്ന അന്നത്തിന് പ്രത്യേകതകള്‍ നിരവധി അവകാശപ്പെടാനുണ്ട്. നേദ്യച്ചോറിനെടുക്കുന്ന അരിക്ക് പ്രത്യേകതയെന്തെന്നാല്‍, ഉണക്കിക്കുത്തിയ തവിട് കളയാത്ത അരിയായിരിക്കുമത്. അതിനാല്‍, അതില്‍ നിന്നും ഗുണങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. കൂടാതെ, അമ്പലത്തില്‍ നേദ്യച്ചോറ് തയ്യാറാക്കുന്നതും പ്രത്യേക പാത്രത്തിലാണ്. ഓട്ടുരളിയിലായിരിക്കും അത് തയ്യാറാക്കുന്നത്. അലൂമിനിയം പാത്രം പോലെ അപകടം തെളിയിച്ചിട്ടുള്ളതല്ല ഓട് പാത്രം. അതുകൊണ്ട് ആരോഗ്യത്തിന് അത് ഒരിക്കലും ദോഷം വരുത്തുന്നുമില്ല. നേദ്യം ഇളക്കുന്ന ചട്ടുകമാകട്ടെ ഇരുമ്പോ ഓടോ ആയിരിക്കും. രണ്ടായാലും തെറ്റില്ല. ദോഷമില്ലെന്നുമാത്രമല്ല ഗുണമാണുതാനും. ഇരുമ്പ് ചട്ടുകമാണെങ്കില്‍ കൂടുതല്‍ ഗുണകരവുമാണ്. ഇരുമ്പിന്റെ അംശം നേദ്യച്ചോറില്‍ കലര്‍ന്നുണ്ടാകുന്ന ഗുണത്തെ ആധുനിക വൈദ്യശാസ്ത്രം ഏറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

  ഈശ്വരസാമീപ്യം ഏറെ അനുഭവിക്കുന്നുവെന്നതാണ് നേദ്യച്ചോറില്‍ നിന്നും ഭക്തന് ലഭിക്കുന്ന അനുഭൂതി. നേദ്യച്ചോറില്‍ വീഴുന്ന തുളസിയിലയുടെയും  നെയ്യുടേയും ഔഷധഗുണത്തെ ആര്‍ക്കാണ് എതിര്‍ക്കാനാവുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.