പഞ്ചമഹാപുരുഷയോഗങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
രുചകയോഗഫലം
കുജന്‍ (ചൊവ്വ) സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നില്‍ക്കുകയും, അങ്ങനെ ചൊവ്വ നില്‍ക്കുന്ന രാശികള്‍ ലഗ്നകേന്ദ്രങ്ങളിലായി വരികയും ചെയ്‌താല്‍ രുചകയോഗം ഭവിക്കുന്നു.
രുചകയോഗത്തില്‍ ജനിക്കുന്നവന്‍ ദേഹബലവും ഐശ്വര്യവും ശീലഗുണവും കീര്‍ത്തിയും ശാസ്ത്രജ്ഞാനവും ഉള്ളവനായും, മന്ത്രജപത്തിലും ആഭിചാരത്തിലും സമര്‍ത്ഥനായും, രാജത്വമുള്ളവനായും, സൗന്ദര്യവും, അരുണവര്‍ണ്ണവും മാര്‍ദ്ദവവും ഉള്ള ശരീരത്തോടുകൂടിയവനായും, ദാനശീലനായും, ശത്രുക്കളെ ജയിക്കുന്നവനായും, ധനവാനായും, സുഖിയായും, സേനാനായകനായും, കുതിരപ്പട്ടാളത്തിന്റെ അധിപനായും ഭവിക്കും.
ഭദ്രയോഗഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക
ഭദ്രയോഗഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക