തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഒരു വഴിപാട് കഴിക്കണമെന്ന് മുത്തശ്ശി പറയുമ്പോള്‍ ദൈവത്തില്‍ നിന്നും എന്തോ സംഘടിപ്പിച്ചെടുക്കാനുള്ള മുത്തശ്ശിയുടെ തന്ത്രമെന്നാണ് കുട്ടികള്‍ കളിയാക്കി പറയുന്നത്.
എന്നാല്‍ ഇതു കളിയാക്കി പറയുന്നതുപോലെ വെറുമൊരു തന്ത്രമല്ല. നമ്മുടെ പൂര്‍വ്വികര്‍ ഇതിനെ ഒരു ആരാധനയായാണ് കണ്ടിരുന്നത്.
സാധാരണയായി ഒരു പാല്‍പ്പായസമോ അല്ലെങ്കില്‍ വിളക്കോ പൂവോ വിളക്ക് കത്തിക്കുവാനുള്ള എണ്ണയോയൊക്കെ വഴിപാടായി നേരാറുണ്ട്.
ഒരു വഴിപാട് നേര്‍ന്ന്, നിരന്തരം പ്രാ൪ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ കേന്ദ്രീകരിപ്പിക്കുന്നത് കാരണം ഭക്തന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ശക്തിചൈതന്യം ഉണരുകയും ഉദ്ദേശിച്ച കാര്യം ദൈവാനുഗ്രഹത്തോടെ നടത്താന്‍ ഭക്തന്‍ ശക്തനാവുകയും ചെയ്യുന്നുവെന്ന് നമ്മുടെ പൂര്‍വ്വികര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു.
പൂജക്കാവശ്യമായ വസ്തുക്കള്‍ ദേവന് വഴിപാടായി സമര്‍പ്പിക്കുന്നതിലൂടെ നല്‍കുന്നയാള്‍ സ്വയം പൂജയുടെ ഭാഗമായും മാറുന്നുണ്ട്.
ഈ വിഷയത്തിന്റെ സാധുതയെപ്പറ്റി പാശ്ചാത്യനാടുകളില്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. എങ്കിലും നിരന്തരമായ ദൃഢസങ്കല്‍പ്പത്തിലൂടെ എന്തും സാധിക്കുവാനുള്ള അനന്തമായ ശക്തി മനുഷ്യനുണ്ടെന്ന യാഥാര്‍ത്ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. വഴിപാടിലൂടെ ഭക്തന് ലഭ്യമാകുന്നതും ഇതുതന്നെ.
വഴിപാട് നല്‍കാത്തവരും ക്ഷേത്രത്തില്‍ ഭക്തിയോടെ ദക്ഷിണ കൊടുക്കുന്നത് കാണാം. ഈശ്വരനെയും രാജാവിനെയും ഗുരുവിനെയും കാരണവരെയും കാണാന്‍ ചെല്ലുമ്പോള്‍ വെറും കയ്യായിട്ടു പോകരുതെന്നൊരു ചൊല്ല് ഭാരതീയ വിശ്വാസസംഹിതയില്‍ അരക്കിട്ടുറപ്പിച്ചുട്ടുണ്ട്.