ത്രിംശാംശകങ്ങളും അധിപന്മാരും എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
പകല്‍ രാശികള്‍, രാത്രി രാശികള്‍
രാശികളില്‍ ചിലത് രാത്രി രാശികളും ചിലത് പകല്‍ രാശികളുമാണ്. ചിലത് പൃഷ്ഠം ആദ്യമായി ഉദിക്കുന്നവയും ചിലത് ശിരസ്സ് ആദ്യമായി ഉദിക്കുന്നവയുമാകുന്നു. മീനം മാത്രം പൃഷ്ഠം കൊണ്ടും ശിരസ്സുകൊണ്ടും ഉദിയ്ക്കും. ഇതുക്കളുടെ വിഭാഗമാണ് ഇനിയത്തെ ശ്ലോകം കൊണ്ട് പറയുന്നത്.
ഗോജാശ്വികര്‍ക്കിമിഥുനാ സമൃഗാ നിശാഖ്യാഃ
പൃഷ്േഠാദയാ വിമിഥുനാഃ കഥിതാസ്ത ഏവ
ശീര്‍ഷോദയാ ദിനബലാശ്ച ഭവന്തി ശേഷാ
ലഗ്നം സമേത്യുഭയതഃ പൃഥുരോമയുഗ്മം
മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം, ഇവ ആറും രാത്രി രാശികളും - രാത്രി ബലാധിക്യമുള്ളവയും - ബാക്കി ആറും പകല്‍ ബലാധിക്യമുള്ള രാശികളും ആകുന്നു. മിഥുനം ഒഴിച്ച് മറ്റ് അഞ്ചു രാത്രിരാശികളും പൃഷ്ഠം ആദ്യമായി ഉദിയ്ക്കുന്നവയും, മീനം ഒഴിച്ച് മറ്റ് അഞ്ചു പകല്‍ രാശികളും മിഥുനവും ശിരസ്സ് ആദ്യമായി ഉദിയ്ക്കുന്നവയുമാണ്. മീനം രാശി ശിരസ്സും പൃഷ്ഠവും ഒരേ സമയത്ത് ഉദിയ്ക്കുന്നതുമാണ്.
കേന്ദ്രം, പണപരം, ആപോക്ലിമം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
കേന്ദ്രം, പണപരം, ആപോക്ലിമം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.