മന്ത്രങ്ങള്‍ ചൊല്ലി ഹോമിക്കുന്നതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് യജ്ഞോപയോഗികളായ വൃക്ഷങ്ങളുടെ ചമതകാളാണ്. കൂടാതെ നെയ്യ്, നെല്ല്, വെണ്‍കടുക്, അക്ഷതം, എള്ള്, തൈര്, പാല്, ദര്‍ഭ, കറുക, കൂവളത്തില, താമരപ്പൂവ് എന്നിവയും ആവശ്യമാണ്.
(ചമത എന്ന് പറയുന്നത് -യജ്ഞത്തിന് ഉപയോഗിക്കുന്ന വൃക്ഷങ്ങള്‍, അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ. ഇവയുടെ തൊലി, ചുള്ളികമ്പുകള്‍ എന്നിവയാണ് " ചമത " കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതല്ലാതെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ചമത ലഭിക്കുന്നതാണ്.)