ചന്ദ്രൻ ചിങ്ങം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

തീക്ഷ്‌ണസ്ഥൂലഹനുർവ്വിശാലവദനഃ
പിംഗേക്ഷണോല്പാത്മജഃ
സ്ത്രീദ്വേഷീ പ്രിയമാംസകാനനനഗഃ
കുപ്യത്യകാര്യേ ചിരം
ക്ഷുത്തൃഷ്ണോദരദന്തമാനസരുജാ
സംപീഡിതസ്ത്യാഗവാൻ
വിക്രാന്തസ്ഥിരധീസ്സുഗർവ്വിതമനാ
മാതുർവ്വിധേയോർക്കഭേ.

സാരം :-

ജനനസമയത്തു ചിങ്ങം രാശിയിൽ ചന്ദ്രൻ നിന്നാൽ ക്ഷമയില്ലാതെയോ ഗുണദോഷങ്ങളെ ചിന്തിയ്ക്കാതേയോ എന്തും പ്രവർത്തിയ്ക്കുക കവിൾത്തടത്തിന്നും ചെവിക്കുറ്റിക്കും മധ്യപ്രദേശമായ ഹനുവിനു (മുഖാവയവവിശേഷം) അസാധാരണമായ പുഷ്ടിയും മുഖത്തിനു പരപ്പുമുണ്ടാവുക, കണ്ണുകൾ ചെമ്പിച്ചിരിയ്ക്കുക, പുത്രന്മാർ കുറഞ്ഞിരിയ്ക്കുക, സ്ത്രീകളിൽ അപ്രീതി - ബ്രഹ്മചര്യം അനുഷ്ഠിയ്ക്കുന്നതിൽ അധികം താല്പര്യമുണ്ടായിരിയ്ക്കുക - മാംസം വനപ്രദേശം പർവ്വതം ഇവകളിൽ താല്പര്യമുണ്ടാവുക, അന്യായം പ്രവർത്തിക്കുന്നവരോട് ദീർഘകാലം വൈരമുണ്ടായിരിയ്ക്കുക, വിശപ്പും ദാഹവും സാധാരണയിൽ കവിഞ്ഞിരിയ്ക്കുക, മിക്കപ്പോഴും ഉദരത്തിനും ദന്തത്തിനും രോഗമുണ്ടാവുക, ഏതു കാലത്തും മനോവ്യഥയുണ്ടാവുക, ദാനശീലനും പരാക്രമിയുമാവുക, തീർച്ചപ്പെടുത്തിയ കാര്യങ്ങളിൽ അതിയായ സ്ഥിരതയും അതിയായ ഗർവ്വും ഉണ്ടാവുക, മാതാവിന്റെ ഇഷ്ടത്തെ നല്ലവണ്ണം അനുസരിയ്ക്കുക; ചന്ദ്രൻ ചിങ്ങം രാശിയിൽ നിന്നാലുണ്ടാകുന്നതായ ഫലങ്ങൾ ഇതെല്ലാമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.