Showing posts with label randambhavam. Show all posts
Showing posts with label randambhavam. Show all posts

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ധനഗതശുക്രദശായാം
പ്രബന്ധരചനാം കരോതി ധനലാഭം
അശനസുഖം വാക്പടുതാം
പരോപകാരം നരേശസമ്മാനം.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ഗദ്യപദ്യാത്മകങ്ങളായ ഗ്രന്ഥങ്ങളെ (കവിതകളെ) നിർമ്മിക്കുക, പലപ്രകാരേണ ധനം ലഭിക്കുക, സുഖഭോജനം, വാക്സാമർത്ഥ്യം, അന്യന്മാർക്ക് ഉപകാരം ചെയ്യുക, രാജാക്കന്മാരിൽനിന്നു സമ്മാനം വാങ്ങുക ഇവയെല്ലാം സംഭവിക്കും.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം

ധനഭാവഗതസ്യാപി കേതോർദായേ ധനക്ഷയം
വാക്പാരുഷ്യം മനോദുഃഖം കദന്നം നിധനം തു വാ.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം ധനക്ഷയവും പരുഷവചനവും മനോദുഃഖവും മുത്സിതഭോജനവും അഥവാ മരണവും ഭാവികും.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

വിത്തഗശശിജദാശായാം
വിദ്യാവിജയം യശോ ധനം ലഭതേ
നരനാഥദത്തഭാഗ്യം
രാജഗൃഹേ ചാധികാരിതാം വാപി

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം വിദ്യാഭ്യാസഗുണവും ജയവും യശസ്സും ധനവും ലഭിക്കും. രാജഗൃഹത്തിങ്കൽ അധികാരമോ രാജസമ്മാനമോ രാജാവിങ്കൽനിന്നു മറ്റു സമ്പത്തുകളോ സിദ്ധിക്കുന്നതുമാണ്.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ധനസ്ഥസ്യ ശനേർദായേ ധനനാശമഥാക്ഷിരുക്
രാജകോപം മനോദുഃഖം വഞ്ചനം ച ഭവേന്നൃണാം.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ധനനഷ്ടം, നേത്രരോഗം, രാജകോപം, മനോദുഃഖം, വഞ്ചനം എന്നീ അനിഷ്ടഫലങ്ങൾ സംഭവിക്കും.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ധനസ്ഥിതസ്യേന്ദ്രഗുരോർദശായാം
ധനം ച വിദ്യാം ധരണീശപുജാം
സഭാസു ശാസ്ത്രവ്യവഹാരലബ്ധ-
പ്രശസ്തിമഭ്യേതി സുഖം ജയം ച

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ധനവും വിദ്യയും രാജപ്രസാദവും ലഭിക്കുകയും വിദ്വത്സദസ്സുകളിൽ ശാസ്ത്രീയമായ വാദപ്രതിവാദംകൊണ്ടു ലഭിക്കപ്പെടുന്ന യശസ്സും ജയവും സുഖവും ഉണ്ടാവുകയും ഫലമാകുന്നു.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

രാഹോർദശായാം ധനഭാവഗസ്യ
രാജ്യം ച വിത്തം ഹരതേ വിശേഷാൽ
കുഭോജനം കുത്സിതരാജസേവാം
കോപാനൃതാന്തർവ്യസനം ച കുര്യാൽ

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം രാജ്യനാശവും അർത്ഥഹാനിയും സ്ഥാനഭ്രംശവും സംഭവിക്കും. ഭക്ഷണം സുഖകരമായിരിക്കുകയില്ല. നിന്ദ്യമായ രാജാവിനെ ആശ്രയിക്കാനിടയാകും. കോപമേറിയിരിക്കും. അസത്യം പറയുന്നതിലും പ്രവർത്തിക്കുന്നതിനും മനോദുഃഖമേറിയിരിക്കുന്നതിനും സംഗതിവരും.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ധനഗതഭൂസുതദായേ
ധനപുഷ്ടിം കലഹമപ്യുപൈതി നരഃ
സ്വകലാഢ്യത്വം ലഭതേ
നൃപഹൃതവിത്തം മുഖാക്ഷിരോഗം ച.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ധനപുഷ്ടിയും വിവാദവും കലഹവും കുലമുഖ്യതയും ഗൃഹാദിപത്യവും ലഭിക്കകയും രാജാവുനിമിത്തം ധനഹാനിയും നേത്രരോഗവും മുഖം, ദന്തം, ചുണ്ട്, വായ്‌,  നാക്ക് മുതലായ ശരീര അംഗങ്ങളിൽ രോഗങ്ങളും ഫലമാകുന്നു.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

ചന്ദ്രസ്യ വിത്തോപഗതസ്യ പാകേ
വിത്താത്മജസ്ത്രീസുഖഭോഗഭാഗ്യം
മൃഷ്ടാന്നപാനം രതികേളിസൗഖ്യം
ധനാഗമം പുണ്യജലാവഗാഹം.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം പ്രസിദ്ധന്മാരായ പുത്രന്മാരും ഭാര്യയും സുഖവും ഭോഗവും ഭാഗ്യവും സിദ്ധിക്കുകയും അന്നപാനഗുണവും കാമകേളിസുഖവും പലപ്രകാരേണ ധനാഗമവും ഉണ്ടാവുകയും പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്യുവാൻ സംഗതിവരികയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.