യാത്ര പോയ വ്യക്തിയ്ക്ക് അനിഷ്ടം സംഭവിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നം പൃഷ്ഠോദയരാശിയാവുകയും, ആ ലഗ്നത്തിന് പാപഗ്രഹദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ യാത്ര പോയ വ്യക്തിക്ക് വധമോ (മരണമോ), ബന്ധനമോ ഉണ്ടായിട്ടുണ്ടാകും.

2). ലഗ്നത്തിനെ ശുഭഗ്രഹങ്ങള്‍ നോക്കിയാല്‍ യാത്രപോയ വ്യക്തിയ്ക്ക് ദോഷം സംഭവിക്കുകയില്ല.

3). പാപഗ്രഹങ്ങള്‍ മൂന്നാം ഭാവത്തിലോ ആറാം ഭാവത്തിലോ കേന്ദ്രരാശികളിലോ നിന്നാല്‍ യാത്രപോയ വ്യക്തി കഷ്ടപ്പെടുകയാണെന്നും സ്ഥാനഭ്രംശനാക്കപ്പെടുകയോ ഉദ്ദേശിച്ച സ്ഥലം മാറി യാത്ര പോവുകയോ ആണെന്ന് പറയണം.

4). പാപഗ്രഹം ആറാം ഭാവത്തില്‍ നിന്നാല്‍ യാത്ര പോയ വ്യക്തിയെപ്പറ്റി അറിയാന്‍ കഴിയുകയില്ല.

5). പാപഗ്രഹം കേന്ദ്രരാശികളില്‍ നിന്നാല്‍ യാത്രപോയ വ്യക്തി വഴിമാറി യാത്രയായി എന്ന് പറയണം.

6). പാപഗ്രഹം മൂന്നാം ഭാവത്തില്‍ നിന്നാല്‍ യാത്രപോയ വ്യക്തിയ്ക്ക് വ്യാപാര നഷ്ടമുണ്ടായി എന്ന് പറയാം.

7). പാപഗ്രഹങ്ങളുടെ രാശിയായി 4, 8, 9, 10 എന്നീ ഭാവങ്ങള്‍ വരികയും ആ പാപഗ്രഹരാശികളില്‍ നില്‍ക്കുന്ന ശനിയെ പാപഗ്രഹങ്ങള്‍ ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ യാത്രപോയ വ്യക്തിയ്ക്ക് തീ൪ച്ചയായും "ബന്ധനം" വരും.

8). ലഗ്നം സ്ഥിരരാശിയാവുകയും അവിടെ ശുഭഗ്രഹം നില്‍ക്കുകയും ചെയ്‌താല്‍ യാത്രപോയ വ്യക്തി സ്ഥിരബന്ധനത്തിലായിരിക്കും.

9). ലഗ്നം ചരരാശിയാവുകയും അവിടെ പാപഗ്രഹം നില്‍ക്കുകയും ചെയ്‌താല്‍ യാത്രപോയ വ്യക്തിയ്ക്ക് ബന്ധനത്തില്‍ നിന്ന് മോചനം ലഭിക്കും.

10). ലഗ്നം ഉഭയരാശിയായാല്‍ യാത്ര പോയ വ്യക്തിയ്ക്ക്  ബന്ധനത്തില്‍ നിന്ന് കുറച്ചു ദിവസങ്ങള്‍ക്കകം മോചനം ലഭിക്കും.

11). ലഗ്നം പൃഷ്ഠോദയരാശിയാവുകയും, 5, 7, 9 എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ പാപഗ്രഹദൃഷ്ടിയോടെ നില്‍ക്കുകയും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയില്ലാതിരിക്കുകയും ചെയ്‌താല്‍ യാത്രപോയ വ്യക്തി വഴിയില്‍ മരിച്ചു എന്ന് പറയാം.

12). ലഗ്നത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ യാത്രപോയ വ്യക്തിയ്ക്ക് ഭയം, രോഗം തുടങ്ങിയവ ഉണ്ടാകും.

13). ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ യാത്രപോയ വ്യക്തിയ്ക്ക് ഒരു വിഷമവുമുണ്ടാവുകയില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.