വ്യാഴത്തിന്റെ ചാരഫലം
വ്യാഴം ജന്മത്തില്‍ നില്‍ക്കുമ്പോള്‍ ദ്രവ്യനാശവും സ്ഥാനഭ്രംശവും, കലഹവും ബുദ്ധിമാന്ദ്യവും ഫലം.
വ്യാഴം രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ ദ്രവ്യലാഭവും ശത്രുനാശവും, സ്ത്രീസുഖവും ഫലം.
വ്യാഴം മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ സ്ഥാനഭ്രംശവും, കാര്യവിനാശവും ഫലം.
വ്യാഴം നാലാമെടത്ത് നില്‍ക്കുമ്പോള്‍ ബന്ധുദുഃഖങ്ങളും ഒരേടത്തും സുഖമില്ലായ്മയും ഫലം.
വ്യാഴം അഞ്ചാമെടത്ത് നില്‍ക്കുമ്പോള്‍ നാല്‍ക്കാലി ലാഭവും, പുത്രലാഭവും, ധനലാഭവും, സ്ത്രീലാഭവും, വസ്ത്രലാഭവും, ഗൃഹലാഭവും ഫലം.
വ്യാഴം ആറാമെടത്ത് നില്‍ക്കുമ്പോള്‍ എല്ലാ സുഖസാധനങ്ങളും ഉണ്ടായാലും അനുഭവിക്കാനിടമില്ലായ്മയാണ് ഫലം.
വ്യാഴം ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിക്കുകയും, വാക് സാമര്‍ത്ഥ്യം പ്രകടിപ്പിക്കുകയും, കാര്യസിദ്ധിയും, ദ്രവ്യലാഭവും, കളത്രസുഖവും ഫലം.
വ്യാഴം എട്ടാമെടത്ത് നില്‍ക്കുമ്പോള്‍ കഠിനദുഃഖങ്ങളും, വ്യാധികളും, ബന്ധനവും, എപ്പോഴും മാര്‍ഗ്ഗസഞ്ചാരവും ഫലം.
വ്യാഴം ഒന്‍പതാമെടത്ത് നില്‍ക്കുമ്പോള്‍ ധനലാഭവും, ഭാര്യാസുഖവും, പുത്രസൗഖ്യവും, കാര്യങ്ങള്‍ സാധിക്കുകയും ആജ്ഞാസിദ്ധിയും, സാമര്‍ത്ഥ്യം ഫലം.
വ്യാഴം പത്താമെടത്ത് നില്‍ക്കുമ്പോള്‍ സ്ഥാനഭ്രംശവും, ദ്രവ്യനാശവും, കര്‍മ്മവൈകല്യവും ഫലം.
വ്യാഴം പതിനൊന്നാമെടത്ത് നില്‍ക്കുമ്പോള്‍ ഇഷ്ടകാര്യലാഭവും, സ്ഥാനാന്തരപ്രാപ്തിയും ഫലം.
വ്യാഴം പന്ത്രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ വഴിനടക്കല്‍ കൊണ്ടുള്ള വൈഷമ്യങ്ങളും, കഠിനമായ ദുഃഖങ്ങളും ഉണ്ടാവുകയും ഫലം.
ശുക്രന്റെ ചാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ശുക്രന്റെ ചാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.