Showing posts with label charaphalam. Show all posts
Showing posts with label charaphalam. Show all posts

സാമാന്യചാരഫലം


സാമാന്യചാരഫലം

   ഏതു ഗ്രഹവും ചാരവശാല്‍ ഒരു ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുന്നത് ശുഭപ്രാദമാകുന്നു. 3-6-10 എന്നീ ഭാവങ്ങളില്‍ സൂര്യനും, 3-6 എന്നീ ഭാവങ്ങളില്‍ ശനി കുജന്‍ എന്നീ ഗ്രഹങ്ങളും, 1-3-6-7-10 എന്നീ ഭാവങ്ങളില്‍ ചന്ദ്രനും, 1-2-3-4-5-8-9-11-12 എന്നീ ഭാവങ്ങളില്‍ ശുക്രനും, 2-5-7-9 എന്നീ ഭാവങ്ങളില്‍ വ്യാഴവും, 2-4-6-8-10 എന്നീ ഭാവങ്ങളില്‍ ബുധനും നില്‍ക്കുന്ന കാലം ശുഭാനുഭവങ്ങളാകുന്നു.

സൂര്യാദിഗ്രഹങ്ങളുടെ കാരകത്വം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ചാരഫലം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


ചാരഫലം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

  ആദിത്യനും കുജനും ചാരവശാലുള്ള ശുഭാശുഭഫലങ്ങളെ അതാതു രാശികളുടെ ആദ്യദ്രേക്കാണത്തില്‍ നില്‍ക്കുമ്പോഴും, വ്യാഴവും ശുക്രനും മദ്ധ്യദ്രേക്കാണത്തില്‍ നില്‍ക്കുമ്പോഴും, ചന്ദ്രനും ശനിയും അന്ത്യദ്രേക്കാണത്തില്‍ നില്‍ക്കുമ്പോഴും, ബുധന്‍ എല്ലാ കാലത്തും ഒന്നുപോലെയും ആണ് പ്രദാനം ചെയ്യുന്നത്.

  ഏതു ഗ്രഹത്തിന് ഏതു ഭാവത്തില്‍ അശുഭഫലങ്ങള്‍ പറഞ്ഞിരിക്കുന്നുവോ, ആ ഭാവങ്ങള്‍ ആ ഗ്രഹങ്ങള്‍ക്ക്‌ അനിഷ്ടസ്ഥാനങ്ങളെന്നും, ശുഭഫലങ്ങള്‍ പറഞ്ഞിരിക്കുന്ന ഭാവങ്ങള്‍ ശുഭസ്ഥാനങ്ങളെന്നും ധരിച്ചുകൊള്ളണം. എന്നാല്‍ അനിഷ്ടസ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹത്തിന് ആ സമയം ശുഭദൃഷ്ടിയുണ്ടായിരുന്നാല്‍ ആ അനിഷ്ടഫലം അനുഭവിക്കാതെ ശുഭഫലം തന്നെ തരുമെന്നും, ഇഷ്ടസ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹത്തിന് പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടായിരുന്നാല്‍ ഇഷ്ടഫലത്തിന് പകരം കഷ്ടഫലങ്ങളായിരിക്കും തരുന്നതെന്നുള്ള വിവരം പ്രത്യേകം അറിഞ്ഞു കൊള്ളേണ്ടതാണ്.

  ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളിലും ചാരവശാലും, അനിഷ്ടങ്ങളായി കാണുമ്പോള്‍ അവയുടെ ശാന്തിക്കുവേണ്ടി ഉള്ളഴിഞ്ഞ് ദൈവത്തെ എപ്പോഴും പ്രാ൪ത്ഥിച്ചു രക്ഷനേടിക്കൊള്ളേണ്ടതാകുന്നു. അക്കാലങ്ങളില്‍ കഴിയുന്നിടത്തോളം ദൈവപൂജകളും, ദാനകര്‍മ്മാദികളും കൂടി ചെയ്തുകൊള്ളണം.

  ഗ്രഹങ്ങള്‍ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന കാലങ്ങളില്‍ അകാലസഞ്ചാരം, സാഹസകര്‍മ്മങ്ങള്‍, ദൂരയാത്ര, വാഹനസഞ്ചാരം, ശത്രുഗൃഹങ്ങളില്‍ പോവുക തുടങ്ങിയവകളൊന്നും ചെയ്യരുത്.

ഗ്രഹങ്ങളുടെ ഗോചരം വേധം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ചന്ദ്രചാരഫലം


  ചന്ദ്രന്‍ ലഗ്നത്തില്‍ നില്‍ക്കുമ്പോള്‍ മൃഷ്ടാന്നലാഭവും, ശയനസൌഖ്യവും, വസ്ത്രലാഭവും, ധനലാഭവും ഫലം.

  ചന്ദ്രന്‍ രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ സകലകര്‍മ്മങ്ങള്‍ക്കും വിഘ്നവും, മാനക്ഷയവും, ദ്രവ്യനാശവും ഫലം.

  ചന്ദ്രന്‍ മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ കാര്യലാഭവും, സൌഖ്യവും, വസ്ത്രലാഭവും, ധനലാഭവും ഫലം.

  ചന്ദ്രന്‍ നാലാമെടത്ത് നില്‍ക്കുമ്പോള്‍ ഭയം ഫലം.

  ചന്ദ്രന്‍ അഞ്ചാമെടത്ത് നില്‍ക്കുമ്പോള്‍ വ്യാധികളും, പലപ്രകാരത്തിലുള്ള ദുഃഖങ്ങളും, മാര്‍ഗ്ഗസഞ്ചാരത്തില്‍ വിഘ്നങ്ങളും ഫലം.

  ചന്ദ്രന്‍ ആറാമെടത്ത് നില്‍ക്കുമ്പോള്‍ ദ്രവ്യലാഭവും, സൌഖ്യവും, ശത്രുനാശവും ഫലം.

  ചന്ദ്രന്‍ ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ മൃഷ്ടാന്നലാഭവും സമ്മാനലാഭവും, ദ്രവ്യലാഭവും, സുഖശയനലാഭവും ഫലം.

  ചന്ദ്രന്‍ എട്ടാമെടത്ത് നിന്നാല്‍ അഗ്നി, ശത്രു ഇവകളില്‍ നിന്നുള്ള ഭയവും കാര്യാദികള്‍ക്കു വിഘ്നവും ഫലം.

  ചന്ദ്രന്‍ ഒന്‍പതാമെടത്ത് നിന്നാല്‍ ഉദരരോഗവും, ബന്ധനവും, ഭയവും ഫലം.

  ചന്ദ്രന്‍ പത്താമെടത്ത് നിന്നാല്‍ രാജ്യസംബന്ധമായ പ്രവര്‍ത്തി ലഭിക്കുക ഫലം.

  ചന്ദ്രന്‍ പതിനൊന്നാമെടത്ത് നിന്നാല്‍ ബന്ധുസമാഗമവും ദ്രവ്യവൃദ്ധിയും ഫലം.

  ചന്ദ്രന്‍ പന്ത്രണ്ടാമെടത്ത് നിന്നാല്‍ കാര്യദോഷവും ധനനാശവും ഫലം.

കുജന്റെ ചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

സൂര്യന്റെ സൂക്ഷ്മചാരഫലം


സൂര്യന്റെ സൂക്ഷ്മചാരഫലം

   ജന്മത്തില്‍ (ജാതകാല്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയേയാണ് ജന്മം എന്ന് പറയുന്നത്) സൂര്യന്‍ നില്‍ക്കുന്ന സമയം ദേഹപീഡയും, വിഭവനാശവും, മാര്‍ഗ്ഗസഞ്ചാരവും, രോഗവും ഫലം.

   രണ്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ദ്രവ്യനാശവും, നേത്രരോഗവും, അന്യന്മാരില്‍നിന്നു ചതിപറ്റുകയും ഫലം.

  മൂന്നാമെടത്ത് സൂര്യന്‍ നില്‍ക്കുന്ന കാലം സ്ഥാനാന്തരപ്രാപ്തിയും, ശത്രുനാശവും, ധനവൃദ്ധിയും, ആരോഗ്യവും ഫലം.

  നാലാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ സുഖങ്ങള്‍ക്ക് വിഘ്നവും രോഗങ്ങളുണ്ടാവുകയും ഫലം.

  അഞ്ചാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ശത്രുക്കളില്‍ നിന്ന് ദുഃഖമനുഭവിക്കുകയും, രോഗങ്ങളുണ്ടാവുകയും ഫലം.

  ആറാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ രോഗങ്ങളും, ദുഃഖങ്ങളും, ശത്രുക്കളും നശിക്കുകയും ധനലാഭവും ഫലം.

  ഏഴാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ദീനതയും, ഉദരവ്യാധിയും, വഴിനടക്കലും ഫലം.

  എട്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ രാജാവിങ്കല്‍ നിന്ന് ഭയവും സ്ത്രീകള്‍ക്ക് തന്നില്‍ വൈമുഖ്യമുണ്ടാകുകയും, രോഗമുണ്ടാകുകയും ഫലം.

  ഒന്‍പതാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ആപത്തും, ദീനതയും, മഹാവ്യാധിയും, ചാരിത്രഭംഗവും ഫലം.

  പത്താമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ എല്ലായിടത്തും വിജയവും, കര്‍മ്മങ്ങള്‍ സാധിക്കുകയും ഫലം.

  പതിനൊന്നാമെടത്ത് സൂര്യ നില്‍ക്കുമ്പോള്‍ സ്ഥാനാന്തരപ്രാപ്തിയും, ഐശ്വര്യവും, വ്യാധിനാശവും, ശുഭകര്‍മ്മങ്ങള്‍ ഫലിക്കുകയും ഫലം.

  പന്ത്രണ്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ സല്ക്കര്‍മ്മങ്ങളൊന്നും ഫലിക്കാതിരിക്കുക ഫലം.

ചന്ദ്രചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

സൂര്യന്റേയും, കുജന്റെയും സാമാന്യ ചാരഫലം.


സൂര്യന്റേയും, കുജന്റെയും സാമാന്യ ചാരഫലം.

   സൂര്യനും കുജനും, ചന്ദ്രന്‍ നില്‍കുന്ന രാശിയില്‍നിന്നും 3 - 6 - 11 എന്നീ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ സ്ഥാനമാനങ്ങളും, ധനലാഭവും, ശത്രുനാശം മുതലായവയും, 2 ല്‍ നില്‍ക്കുമ്പോള്‍ ധനനാശവും, 4 - 5 എന്നീ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ രോഗം കൊണ്ടും ശത്രുക്കളെകൊണ്ടും വ്യസനവും ഉണ്ടാകുന്നതാണ്. കുജന്‍ 10 ല്‍ നില്‍ക്കുമ്പോള്‍ കര്‍മ്മഭംഗവും, സൂര്യന്‍ 10 ല്‍ നില്‍ക്കുമ്പോള്‍ കര്‍മ്മസിദ്ധിയും ഉണ്ടാകുന്നതുമാകുന്നു.

സൂര്യന്റെ സൂക്ഷ്മചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.