ഏതുതരം നിര്‍മ്മിതികളായാലും ഭൂമിയുമായി അതിനെ ബന്ധിപ്പിച്ച് നിര്‍ത്തേണ്ടതാവശ്യമാണ്. അസ്ഥിവാരവും അടിത്തറയും ആ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നത്. കെട്ടിടത്തിന്റെ വ്യാപ്തിയും ഉയരവും അനുസരിച്ച് ഇതിന് വ്യത്യാസമുണ്ട്. നിര്‍മ്മിതിയെ ഭൂമിയുമായി ഉറപ്പിച്ചു നിര്‍ത്തുന്നത് കൂടാതെ അതിന്റെ ഭാരം കെട്ടിടത്തിന് തകരാറ് വരാത്തവിധത്തില്‍ ഭൂമിയുമായി തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സാധാരണ കരിങ്കല്ലും, വെട്ടുകല്ലും, ഇഷ്ടികയുമാണ് അസ്ഥിവാരത്തിനും അടിത്തറയ്ക്കും ഉപയോഗിച്ചുവരുന്നത്. ഉറപ്പുള്ള ഭൂമിയിലും ഭൌമജലനിരപ്പ് താഴ്ന്നതുമായ ഇടങ്ങളില്‍ വെട്ടുകല്ലോ ഇഷ്ടികയോ ഇതിനായി ഉപയോഗിക്കുന്നത് ലാഭകരമാണ്. ഈ രീതിയില്‍ നല്ല ഉറപ്പുള്ള അടിത്തറയില്‍ രണ്ടു നിലവരെ പണിയാമെന്ന് കാണുന്നു. ആവശ്യത്തിലധികം ആഴവും വീതിയും അസ്ഥിവാരത്തിന് വേണമെന്നില്ല. ഭാരം താങ്ങുന്ന പ്രധാന ചുമരുകള്‍ വരുന്നിടത്താണ് സാധാരണഗതിയില്‍ അസ്ഥിവാരത്തിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വീടിന്റെ ഉള്‍ഭാഗത്തുള്ള അപ്രധാന ഭാരം താങ്ങേണ്ടതില്ലാത്ത ഇടഭിത്തികള്‍ക്ക് ബലവത്തായ അടിത്തറ വേണമെന്നില്ല.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label building. Show all posts
Showing posts with label building. Show all posts
ശില്പികളെ എത്രയായി തിരിച്ചിരിക്കുന്നു. ആരെല്ലാം?
വാസ്തുവിദ്യാവിദഗ്ദ്ധനെയാണ് ' ശില്പി ' എന്ന് വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സ്ഥപതി (മൂത്താശാരി), സൂത്രഗ്രാഹി, തക്ഷകന്, വര്‍ദ്ധകി എന്നിങ്ങനെ ശില്പിയെ നാലായി തിരിക്കുന്നു.
സ്ഥാപനകര്‍മ്മം ചെയ്യുന്നവനാണ് സ്ഥപതി. വാസ്തുബലി മുതലായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതും സ്ഥപതിയാണ്.
"സര്‍വ്വശാസ്ത്രങ്ങളിലും നിപുണനും, ഗൃഹനിര്‍മ്മാണോചിതങ്ങളായ പ്രവൃത്തികളില്‍ സമര്‍ത്ഥനും, നല്ല ഓര്‍മ്മശക്തിയുള്ളവനും മനഃശുദ്ധി, കര്‍മ്മനിഷ്ഠ എന്നിവയുള്ളവനും, മദമത്സരാദിദോഷങ്ങളില്ലാത്തവനും സത്യസന്ധനുമായിരിക്കണം സ്ഥപതി. സ്ഥാനം കാണുക, ഉത്തരം തുടങ്ങിയവ വയ്ക്കുക, വാസ്തു ബലി നടത്തുക, എന്നിവയെല്ലാം സ്ഥപതിയുടെ ധര്‍മ്മമാണ് ".
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നയാളാണ് സൂത്രഗ്രാഹി, സ്ഥപതിയുടെ നിര്‍ദ്ദേശാനുസരണമാണ് സൂത്രഗ്രാഹി പ്രവര്‍ത്തിക്കുന്നത്. സൂത്രഗ്രാഹി (ചരടുപിടിക്കുന്നവന്‍) എന്ന പദത്തിനര്‍ത്ഥം ' സൂത്രം ഗ്രഹിക്കുന്നവന് ' എന്നാണ്. ഇദ്ദേഹം സ്ഥപതിക്ക് തുല്യമായ ഗുണവിശേഷമുള്ളവനോ, സ്ഥപതിയുടെ പുത്രനോ, ഉത്തമ ശിഷ്യനോ ആകാം. കെട്ടിടത്തിന്റെ ചരിവും മറ്റും പരിശോധിക്കുക, കെട്ടിട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. എന്നതെല്ലാം സൂത്രഗ്രാഹിയുടെ ജോലിയാണ്.
കല്ല്, മരം എന്നിവയെ വേണ്ട പോലെ ഉപയോഗക്ഷമമാക്കുന്നയാളാണ് തക്ഷകന്.
കല്ല്, മരം മുതലായവയെ പണിചെയ്ത് അന്യോന്യം കൂട്ടിയിണക്കുന്നത് വര്‍ദ്ധകിയുടെ കര്‍ത്തവ്യമാണ്. ഇഷ്ടികയും സിമന്റും ഉപയോഗിച്ച് ഭിത്തികെട്ടുന്ന കല്ലാശാരിയും വര്‍ദ്ധകിയുമാണ്. മേല്‍പ്പറഞ്ഞ നാലുകൂട്ടരേയും യഥായോഗ്യം സന്തോഷിപ്പിക്കണമെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.
Labels:
art,
building,
examinar.,
house,
jyothisham,
moothashari,
shipli,
son,
soothragrahi,
sthapathi,
student,
thakshakan,
tree,
varddhaki
എന്താണ് ' വാസ്തു ' എന്ന പദത്തിന്റെ അര്‍ത്ഥം?
' വസ് ' എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ' വാസ്തു ' എന്ന പദം ഉണ്ടായത്. വസ് എന്നതിന് താമസിക്കുക, വസിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട്. ഭവന നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമി എന്നാണ് വാസ്തുവിന്റെ അര്‍ത്ഥം.
മര്‍ത്ത്യരും അമര്‍ത്ത്യരുമായ മറ്റു ജീവികളും കുടികൊള്ളുന്നതാണ് വാസ്തു. ഇതില്‍ പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ മര്‍ത്ത്യഗണത്തിലും ദേവതകള്‍, ഉപദൈവങ്ങള്‍, ആത്മാക്കള്‍ തുടങ്ങിയവ അമര്‍ത്യഗണത്തിലും പെടുന്നു. ഇവയുടെയെല്ലാം വാസസ്ഥാനങ്ങള്‍ വാസ്തുവാണ്.
വാസ്തുവിന് വസ്തു അല്ലെങ്കില്‍ വസ്തുക്കള്‍ എന്നും അര്‍ത്ഥമുണ്ട്. വാസ്തുവിന്റെ വൈദികനിയമങ്ങള്‍ക്കനുസൃതമായി ഗൃഹോപകരണങ്ങളും മുറികളും മറ്റും ക്രമീകരിക്കുന്ന കലയാണ് വാസ്തു ശാസ്ത്രം.
മഹാവിഷ്ണുവിന്റെ ദിവ്യ രൂപമാണ് വാസ്തുപുരുഷന്. ഭൂമിയുടെ ഉപരിതല ഭാഗമാണ് വാസ്തുപുരുഷന്റെ ശാരീരമെന്നു പറയുന്നത്. അതുകൊണ്ട് ഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്നതും ഇനി നിര്‍മ്മിക്കാനുള്ളതുമായ എല്ലാ കെട്ടിടങ്ങളും (വീടുകളും) വാസ്തുപുരുഷന്റെ അനുമതിയോടെ നിര്‍മ്മിക്കണം. ഏത് കെട്ടിടമായാലും (കുടിലായാലും കൊട്ടാരമായാലും), കടയാണെങ്കില്‍ കൂടി നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പായി ഭൂമി പൂജ നടത്തിയിരിക്കണം. വാസ്തുപുരുഷന് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനു സഹായിക്കും. നിര്‍മ്മാണഘട്ടം മുതല്‍ അത് പൂര്‍ത്തിയാകുന്നത് വരെയും പിന്നീട് കെട്ടിടം ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ല അനുഭവങ്ങള്‍ കിട്ടുന്നതിനും വേണ്ടിയും വാസ്തു ഭഗവാന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനും വേണ്ടിയുള്ളതാണ് ഭൂമിപൂജ.
വാസ്തുശാസ്ത്രത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവര്‍ക്ക് എല്ലാ ഭൗതീക നേട്ടങ്ങളും ആത്മീയ ബോധജ്ഞാനവും ലഭിക്കും. നഗരങ്ങള്‍, വീടുകള്‍, കോളനികള്‍ തുടങ്ങി രാജ്യങ്ങള്‍ വരെ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ പൗരാണിക ശാസ്ത്രം വിശദീകരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും വികസനം അതിന്റെ വാസ്തുബലത്തെ ആശ്രയിച്ചിരിക്കും.
വാസ്തുനിയമങ്ങള്‍ എവിടെയൊക്കെ ലംഘിച്ചിട്ടുണ്ടോ അവിടെയെല്ലാം ദോഷഫലങ്ങള്‍ ഉണ്ടാകും. ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുന്നതിന് മുമ്പ് ഒരു വാസ്തുശാസ്ത്രിയുടേയോ വാസ്തുവിദഗ്ദ്ധന്റേയോ ഉപദേശം നേടുകയാണെങ്കില്‍ ആ വീട്ടിലൂടെ എല്ലാ വിജയങ്ങളും നേടും എന്നത് ഉറപ്പായ വസ്തുതയാണ്.
Labels:
building,
city,
house,
jyothisham,
nation,
room,
shop,
thachu shasthram,
vashupurushan,
vasthu
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.