ഏറെ വൈചിത്ര്യമെന്ന് തോന്നാവുന്ന ഒരു സങ്കല്‍പ്പമാണ് ശനിയാഴ്ച നാളില്‍ മക്കളുടെ ഭാര്യമാരെ അവരുടെ വീട്ടിലേക്ക് അയയ്ക്കരുതെന്നത്. ശനിദോഷ നിവാരണത്തിനായി വ്രതാനുഷ്ടാനങ്ങള്‍ക്കും പൂജാകര്‍മ്മങ്ങള്‍ക്കുമായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള ദിവസമാണ് ശനിയാഴ്ച.
ജീവിതപ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറികിട്ടുവാനായി മാറ്റിവച്ചിരിക്കുന്ന ദിവസവുമാണ് ശനിയാഴ്ച. ഈ ദിവസം പുത്രനും ഭാര്യയും ഭാര്യാഗൃഹത്തിലേക്ക് പോയാല്‍ സ്വഗൃഹത്തിലെത്തിയ സന്തോഷത്തില്‍ പലപ്പോഴും പെണ്‍കുട്ടികളില്‍ വ്രതഭംഗം വരാനാണ് സാധ്യത. ഇത് പൂര്‍ണ്ണമായും മനസ്സിലാക്കിയതുകൊണ്ടാണ് സ്വാഭാവികമായി ഇങ്ങനെ ഒരു വിശ്വാസം അടിച്ചേല്‍പ്പിച്ചതെന്ന് വേണം കരുതാന്‍.