വ്യാഴത്തിന്റെ ചാരഫലം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ശുക്രന്റെ ചാരഫലം
ശുക്രന്‍ ജന്മത്തില്‍ നില്‍ക്കുമ്പോള്‍ മൃഷ്ടാന്നലാഭവും, ഭാര്യാസുഖവും, സൗരഭ്യദ്രവ്യങ്ങളെക്കൊണ്ടും ശയനസുഖംകൊണ്ടും വിശേഷവസ്ത്രാഭരണാദികളെക്കൊണ്ടുമുള്ള സുഖാനുഭവങ്ങളും ഫലം.
ശുക്രന്‍ രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ ധനധാന്യസമൃദ്ധിയും, പുഷ്പങ്ങള്‍ രത്നങ്ങള്‍ മുതലായ അലങ്കാരങ്ങളോടും കൂടി രാജബഹുമാനം ലഭിച്ച് യഥേഷ്ടം സുഖമനുഭവിക്കുക ഫലം.
ശുക്രന്‍ മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ ആജ്ഞാസിദ്ധിയും ദ്രവ്യലാഭവും, സ്ഥാനാന്തരത്തില്‍ നിന്ന് ബഹുമാനലബ്ധിയും, വസ്ത്രലാഭവും, ശത്രുനാശവും ഫലം.
ശുക്രന്‍ നാലാമെടത്ത് നില്‍ക്കുമ്പോള്‍ ബന്ധുജനസഹവാസവും, അധികാരശക്തികളുണ്ടാകുകയും ഫലം.
ശുക്രന്‍ അഞ്ചാമെടത്ത് നില്‍കുമ്പോള്‍ ധനലാഭവും പുത്രലാഭവും, ബന്ധുസൌഖ്യവും, ഗുരുജനസന്തോഷവും ഫലം.
ശുക്രന്‍ ആറാമെടത്ത് നില്‍ക്കുമ്പോള്‍ ശത്രുക്കളില്‍ നിന്ന് ഉപദ്രവവും രോഗാരിഷ്ടതകളും ഫലം.
ശുക്രന്‍ ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ നിമിത്തമായുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുക ഫലം.
ശുക്രന്‍ എട്ടാമെടത്ത് നില്‍ക്കുമ്പോള്‍ ഗൃഹത്തിലേക്ക് വേണ്ടുന്ന ഉപകരണങ്ങളും, സ്ത്രീകളും, രത്നങ്ങളും നിമിത്തമുള്ള സുഖാനുഭവവും ഫലം.
ശുക്രന്‍ ഒന്‍പതാമെടത്ത് നില്‍ക്കുമ്പോള്‍ ധനലാഭവും, ധര്‍മ്മകാര്യസിദ്ധിയും, സ്ത്രീസുഖവും, സൌഖ്യവും ഫലം.
ശുക്രന്‍ പത്താമെടത്ത് നില്‍ക്കുമ്പോള്‍ കലഹവും, അപമാനവും ഫലം.
ശുക്രന്‍ പതിനൊന്നാമെടത്ത് നില്‍ക്കുമ്പോള്‍ മൃഷ്ടാന്നലാഭവും, സുഗന്ധദ്രവ്യസമൃദ്ധിയും, ബന്ധുലാഭവും ഫലം.
ശുക്രന്‍ പന്ത്രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ വിവിധ ദ്രവ്യലാഭവും വസ്ത്രാദിസമൃദ്ധിയും ഫലം.
ശനിയുടെ ചാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ശനിയുടെ ചാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.