ത്രികോണം, ചതുരശ്രം രാശികള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ഉച്ചം, അത്യുച്ചം, നീചം, അതിനീചം
ആദിത്യാ, ദജ, ഗോ, മൃഗാസ്യവനിതാഃ
കര്‍ക്കി, ച, മീന, സ്തൂലാഃ
സ്വോച്ചര്‍ക്ഷാണ്യഥ, തേഷു ദിഗ്ഘുതവഹാ-
നഷ്ടോത്തരാം വിംശതിം
തിഥ്യംശാന്‍ ശരസപ്തവിംശതികൃതീ-
നത്യുച്ചകാംശാന്‍ വിദു;-
സ്തേഭ്യഃ സപ്തമരാശയോƒoശകയുതാ
നീചാ ഗ്രഹാണാം ക്രമാത്.
മേടം, ഇടവം, മകരം, കന്നി, കര്‍ക്കടകം, മീനം, തുലാം ഈ ഏഴു രാശികള്‍ ക്രമേണ സൂര്യന്‍ മുതല്‍ ശനി പര്യന്തമുള്ള ഏഴു ഗ്രഹങ്ങളുടേയും " ഉച്ച " രാശികളാകുന്നു. ഈ ക്രമമനുസരിച്ച് തന്നെ മേല്‍പ്പറഞ്ഞ ഓരോ രാശികളിലും പത്ത്, മൂന്ന്, ഇരുപത്തിയെട്ട്, പതിനഞ്ച്, അഞ്ച്, ഇരുപത്തേഴ്, ഇരുപത് ഇത്രാമത്തെ തിയ്യതികള്‍ അവയുടെ " അത്യുച്ച" സ്ഥാനങ്ങളുമാകുന്നു. നേരെമറിച്ച് , ഈ ഉച്ചരാശികളുടെ ഏഴാം രാശികള്‍ അതാത് ഗ്രഹങ്ങളുടെ " നീച " സ്ഥാനങ്ങളും, അവയില്‍ മേല്‍പ്പറഞ്ഞപ്രകാരം അത്രാമത്തെ തിയ്യതികള്‍ " അതിനീച " സ്ഥാനങ്ങളുമാകുന്നു. മേടം സൂര്യന് ഉച്ചവും അതില്‍ പത്താമത്തെ തിയ്യതി അത്യുച്ചവും, തുലാം നീചവും, അതില്‍ പത്താമത്തെ തിയ്യതി അതിനീചവുമാണെന്ന് താല്പര്യം.
ഗ്രഹങ്ങളുടെ മൂലത്രികോണരാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ മൂലത്രികോണരാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.