ഗ്രഹങ്ങള്‍ തമ്മിലുള്ള ശത്രുമിത്ര അവസ്ഥകള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സ്ഥാനഭേദം കൊണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ബന്ധുക്കളും ശത്രുക്കളുമായിതീരാറുണ്ട്
മേഷൂരണാംബുസഹജായധനവ്യയേഷു
യോ യസ്യ തിഷ്ഠതി സ തസ്യ സുഹൃത് തദാനീം;
അന്യേഷു വൈര്‍യ്യുഭയഥാരിസുഹൃത്വയോഗാദ്
ജ്ഞേയോ ഗ്രഹോƒതിസുഹൃദത്യസുഹൃത് സമശ്ച.
ഏതു ഗ്രഹത്തിനും അത് നില്‍ക്കുന്ന രാശിയില്‍ നിന്ന് 2, 3, 4 ഈ ഭാവങ്ങളിലും, 10, 11, 12 ഈ ഭാവങ്ങളിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍ അതുകളില്‍നിന്ന് പോകുന്നത് വരെ ബന്ധുക്കളാകുന്നു; മറ്റു ഭാവങ്ങളില്‍ നില്ക്കുന്നവ ശത്രുക്കളുമാകുന്നു.
ഗ്രഹങ്ങള്‍ തമ്മിലുള്ള ശത്രുമിത്ര അവസ്ഥകള്‍ എന്ന പോസ്റ്റില്‍ പറഞ്ഞ ശത്രുമിത്രാവസ്ഥയും മേല്‍പ്പറഞ്ഞ ശ്ലോകവുമായി യോജിപ്പിച്ച് പറയേണ്ടതാകുന്നു. ഇങ്ങനെ രണ്ടു വിധത്തിലും - ശത്രുവായാല്‍ അതിശത്രുവും; രണ്ടു വിധത്തിലും ബന്ധുവായാല്‍ അതിബന്ധുവും; ഒന്നുകൊണ്ട് ശത്രുവും, മറ്റേതുകൊണ്ട് ബന്ധുവുമായാല്‍ സമനുമാണ്.
സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.