നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഏഴാം ഭാവം, എട്ടാം ഭാവം, ഒമ്പതാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം
മദനഗമനജയാലോകനാന്യസ്തഭാത് സ്യുര്‍-
മരണഹരണദാ സക്ലേശവിഘ്നാനി രന്ധ്രാദ്;
ഗുരുജനപരപുണ്യാനൌഷധം ഭാഗ്യസിദ്ധിം
നവമഭവതഃ ഖാന്മാനകര്‍മ്മാസ്പദാദ്യം.
ഏഴാം ഭാവം കൊണ്ട് കാമവികാരം, ദേശാന്തരഗമനം, ഭാര്യ, ശകുനം, (ദര്‍ശനം മുതലായവ) ഇതുക്കളേയും ചിന്തിക്കണം.
എട്ടാം ഭാവം കൊണ്ട് മരണം, സര്‍വ്വസ്വപാഹരണം, ദാസന്മാര്‍ (അടിയാര് മുതലായവര്‍), ദുഃഖം, കാര്യവിഘ്നം ഇതുക്കളേയും ചിന്തിക്കണം.
ഒമ്പതാം ഭാവം കൊണ്ട് അച്ഛന്‍, ഉപദേഷ്ടാവ് മുതലായ ഗുരുജനങ്ങള്‍, വരുവാന്‍ പോകുന്ന ജന്മത്തിലെ സുകൃതങ്ങള്‍, ഔഷധം, ഭാഗ്യസിദ്ധി ഇതുക്കളേയും ചിന്തിക്കണം.
പത്താം ഭാവം കൊണ്ട് മാനം, കര്‍മ്മം (ജോലി), ആശ്രയം മുതലയാവയും ചിന്തിക്കണം.