ഗ്രഹങ്ങളുടെ നിറങ്ങള്‍ (വര്‍ണ്ണങ്ങള്‍) എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ദൃഷ്ടികള്‍
സൌരിസ് തൃതീയ ദശമൌ
ഗുരുസ്ത്രികോണം, കുജസ്തു ചതുരശ്രം,
പശ്യതി സമഗ്ര, മിതരേ
ചരണവിവൃദ്ധ്യാƒഥ, സപ്തമം സര്‍വ്വേ.
ശനിയ്ക്ക് അത് നില്‍ക്കുന്ന രാശിയില്‍ നിന്ന് 3, 10 ഈ ഭാവങ്ങളിലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്.
വ്യാഴത്തിന് 5, 9 ഭാവങ്ങളിലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്.
കുജന് 4, 8 എന്നീ ഭാവങ്ങളിലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്.
മറ്റു ഗ്രഹങ്ങള്‍ക്ക് അതാതു നില്‍ക്കുന്ന രാശിയില്‍ നിന്ന് ക്രമേണ 3, 10 ഈ ഭാവങ്ങളിലേക്ക് കാലും, 5, 9 ഭാവങ്ങളിലേക്ക് അരയും, 4, 8 ഭാവങ്ങളിലേക്ക് മുക്കാലും ദൃഷ്ടിയുമാകുന്നു.
ഏഴാം ഭാവത്തിലേക്കു എല്ലാ ഗ്രഹങ്ങള്‍ക്കും പൂര്‍ണ്ണ ദൃഷ്ടിയുമുണ്ട്.
ഗ്രഹങ്ങള്‍ തമ്മിലുള്ള ശത്രുമിത്ര അവസ്ഥകള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങള്‍ തമ്മിലുള്ള ശത്രുമിത്ര അവസ്ഥകള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.