പ്രകാശഗ്രഹം, തമോഗ്രഹം, നക്ഷത്രഗ്രഹം, ശുഭഗ്രഹം, പാപഗ്രഹം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ കാരകത്വം
ഗ്രഹങ്ങളുടെ കാരകത്വം
കാലാത്മാ ദിനകൃന്മനസ്തുഹിനഗുഃ
സത്വം കുജോ ജ്ഞ്ഞോ വചോ,
ജീവോ ജ്ഞാനസുഖേ സിതശ്ച മദനോ,
ദുഃഖം ദിനേശാത്മജഃ;
രാജാെനൗ രവിശീതഗു, ക്ഷിതിസുതോ
നേതാ, കുമാരോ ബുധഃ
സുരിര്‍ദ്ദാനവപൂജിതശ്ച സചിവൌ,
പ്രേഷ്യഃ സഹസ്രാംശുജഃ.
സൂര്യന്‍ "കാലം" ആകുന്ന പുരുഷന്റെ ആത്മാവിന്റേയും, ചന്ദ്രന്‍ മനസ്സിന്റേയും, കുജന്‍ നിര്‍വ്വികാരതയുടേയും (സത്വത്തിന്റെയും), ബുധന്‍ വാക്കിന്റെയും, വ്യാഴം അമുഷ്മികമായ ജ്ഞാനസുഖങ്ങളുടേയും, ശുക്രന്‍ കാമവികാരത്തിന്റെയും ഐഹികമായ ജ്ഞാനസുഖങ്ങളുടേയും, ശനി ദുഃഖത്തിന്റേയും കാരകന്മാരാകുന്നു.
സൂര്യന്‍ രാജത്വത്തിന്റേയും, ചന്ദ്രന്‍ രാജ്ഞീത്വത്തിന്റേയും, ചൊവ്വ നേതൃത്വത്തിന്റേയും (സൈന്യാധിപത്യം മുതലായവയുടേയും), ബുധന്‍ യുവരാജാത്വത്തിന്റേയും, വ്യാഴവും ശുക്രനും മന്ത്രത്വത്തിന്റെയും കാരകന്മാരാകുന്നു.
എന്തിനെയെങ്കിലും ഉണ്ടാക്കുന്നത് ഏതോ അതാണ് അതിന്റെ "കാരകന്‍". ബുധന്റെ ഇഷ്ടാനിഷ്ടസ്ഥിതിയും, ബലാബലവും അനുസരിച്ചാണ് വാക്കിന്റെ ഗുണദോഷങ്ങളെ ചിന്തിക്കേണ്ടത്. വാക്കിന്റെ കാരകന്‍ ബുധനാകുന്നു. ഇതുപോലെ മറ്റുഗ്രഹങ്ങളുടെ കാരകത്വവും കണ്ടുകൊള്ളണം.
സന്തോഷത്തിലും സന്താപത്തിലും വികാരഭേദം ഉണ്ടാവാത്ത മനോഭാവത്തേയാണ് "സത്വം" എന്ന് പറയുന്നത്.
"അവികാരകരം സത്വം വ്യസനാഭ്യുദയാഗമേ" എന്ന പ്രമാണവുമുണ്ട്.
സത്വത്തിന്റെ കാരകന്‍ ചൊവ്വയാകുന്നു.
വ്യാഴം കര്‍മ്മസചിവനും, ശുക്രന്‍ നര്‍മ്മസചിവനുമാകുന്നു.
******************************************************************
താതശ്ചാത്മപ്രഭാവോ ദ്യുമണി, രഥ മനോ-
മാതരൗ ശീതരശ്മിര്‍,
ഭ്രാതാ സത്വം ച ഭൌമഃ, ക്ഷിതിരപി; വചനം
ജ്ഞാനമിേന്ദാസ്തനൂജഃ;
ധീചിത് പുത്രാംഗസൌഖ്യം സുരഗുരു രബലാ-
ഭോഗയാനാനി ശുക്രോ,
മൃത്യുര്‍വ്വ്യാധിശ്ച ദുഃഖം ശനിരിതി ഗദിതോ
ദാസഭൃത്യാദികോ വാ.
പിതാവിന്റേയും പൌരുഷത്തിന്റെയും കാരകന്‍ സൂര്യന്‍.
മനസ്സിന്റേയും മാതാവിന്റെയും കാരകന്‍ ചന്ദ്രന്‍.
സഹോദരന്റെയും നിര്‍വ്വികാരതയുടേയും (സത്വം) കാരകന്‍ കുജന്‍ (ചൊവ്വ)
ഭൂമിയുടേയും വാക്കിന്റേയും ജ്ഞാനത്തിന്റേയും കാരകന്‍ ബുധന്‍.
ബുദ്ധിയുടേയും ചൈതന്യത്തിന്റേയും പുത്രന്റേയും ശരീരസുഖത്തിന്റേയും കാരകന്‍ വ്യാഴം.
സ്ത്രീകളുടേയും ഉല്‍കൃഷ്ടസുഖത്തിന്റേയും വാഹനങ്ങളുടേയും യാത്രയുടേയും കാരകന്‍ ശുക്രന്‍.
മരണത്തിന്റേയും, രോഗത്തിന്റേയും, ദുഃഖത്തിന്റേയും, ദാസന്മാര്‍, ഭൃത്യന്മാര്‍ മുതലായവരുടേയും കാരകന്‍ ശനിയുമാകുന്നു.
കാരകഗ്രഹങ്ങളുടെ ബലാബലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
കാരകഗ്രഹങ്ങളുടെ ബലാബലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.